New Update
/sathyam/media/media_files/icxM1EvTAiZcHwreWn4l.jpeg)
കോട്ടയം: വെളിയന്നൂർ താമരക്കാട്ടിൽ വീട്ടിനുള്ളിൽ കുടുങ്ങിയ രണ്ടര വയസ്സുള്ള കുഞ്ഞിനെ കൂത്താട്ടുകുളം ഫയർഫോഴ്സെത്തി രക്ഷ പെടുത്തി.വീട്ടുകാർ പുറത്തിറങ്ങിയ സമയത്ത് അബദ്ധത്തിൽ കുട്ടി വാതിൽ അകത്തുനിന്ന് പൂട്ടി.
Advertisment
വീടിൻറെ പിൻഭാഗത്തെ ഗ്രില്ലുകളും തുറക്കാൻ കഴിയാതെ വന്നതോടെ വീട്ടുകാർ കൂത്താട്ടുകുളം ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. പിൻഭാഗത്തെ ഗ്രില്ലുകളുടെ പൂട്ട് തകർത്താണ് ഫയർഫോഴ്സ് വീടിൻറെ അകത്ത് പ്രവേശിച്ചത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായർ ജെ, എസ് എഫ് ആർ ഒ ജീവൻകുമാർ വി കെ, എഫ് ആർ ഒ ജിൻസ് മാത്യു, അനീഷ് കെ പി,രാജേഷ്‌കുമാർ ആർ,അനന്തപുഷ്പൻ പി, ഗ്രേഡ് എസ് എഫ് ആർ ഒ (എം) ജോസ് ടി എ, എച്ച് ജി സജിമോൻ സൈമൺ,ബിജു സി ജോർജ് എന്നിവർ ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us