Advertisment

സി.പി.എം.ഭരണസമിതികൾ പിരിച്ചുവിടണം ; സഹകരണകൊള്ളക്കെതിരെ കോൺഗ്രസ് പ്രതിഷേധ മാർച്ച് സെപ്തംബർ 19 ന്

മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി മൗനം വെടിയണം : തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി  

കോട്ടയം: ജില്ലയിലെ സിപിഎം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതികൾ പിരിച്ചുവിടാൻ സർക്കാർ തയ്യാറാവണമെന്ന് ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു.

സിപിഎമ്മിന്റെ ഉന്നതരായ മൂന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലയിലെ പാർട്ടിയുടെ മുഴുവൻ നേതാക്കളും ഈ വൻ സഹകരണ  കൊള്ളയ്ക്ക് നേതൃത്വം നൽകിയ സാഹചര്യത്തിൽ സഹകരണ മേഖലയുടെ ശുദ്ധീകരണത്തിനായി ഇവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരണം.തൃശ്ശൂർ ജില്ലയിലെ പ്രാദേശിക സമ്പദ്ഘടന തകർന്നുകൊണ്ടിരിക്കുന്ന ഈ  സാഹചര്യത്തിൽ അടിയന്തര ഇടപെടലിലൂടെ ശാശ്വത പരിഹാരം ഉണ്ടാക്കാൻ തയ്യാറാകണം.

സഹകരണകൊള്ളക്കെതിരെ  സെപ്റ്റംബർ 19 ചൊവ്വാഴ്ച ജില്ലയിലെ 111 കേന്ദ്രങ്ങളിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു.സിപിഎം ഭരിക്കുന്ന അഴിമതി സഹകരണ ബാങ്കുകളെ  കേന്ദ്രീകരിച്ച് നടത്തുന്ന പ്രതിഷേധ സമരത്തിൽ ആയിരക്കണക്കിന് സഹകാരികളും പങ്കെടുക്കും.

Advertisment