/sathyam/media/media_files/rHirZJwmRrgDJnmHI1A1.jpg)
പെരുവ: ഉണങ്ങി വീഴാറായ മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട വിധവയായ വീട്ടമ്മയെ വട്ടം കറക്കി പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും. കുന്നപ്പിള്ളി - ശാന്തിപുരം റോഡിൽ സൺഡേ സ്കൂളിന് സമീപം താമസിക്കുന്ന തേക്കുംകാട്ടിൽ പരേതനായ ജോർജിൻ്റെ വീടിൻ്റെ മുൻവശം നിൽക്കുന്ന വട്ടമരം വെട്ടി മാറ്റണമെന്ന് ആവശ്യപ്പെട്ടു
പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ ബി, പഞ്ചായത്ത് തുടങ്ങിയ ആഫീസുകളിൽ ജോർജിൻ്റെ ഭാര്യ ജെസി പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. വാർഡ് മെമ്പർ മുതൽ എം.എൽ.എയെ വരെ വിവരം അറിയിച്ചതായും ജെസി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിൽ മരം വെട്ടിമാറ്റാൻ പണം ഇല്ലെന്നും, മരം മറിഞ്ഞ് വീഴട്ടെ അപ്പോൾ വെട്ടിമാറ്റാമെന്ന് കെ.എസ്.ഇ.ബി.യും പറഞ്ഞു.
ഒടുവിൽ പഞ്ചായത്ത് കമ്മറ്റിയിൽ നേരിട്ട് എത്തി പരാതി പറഞ്ഞപ്പോൾ മരം വെട്ടാൻ പഞ്ചായത്തിൽ പണമില്ലെന്നും നിങ്ങൾ തന്നെ വെട്ടിമാറ്റു എന്ന് പറഞ്ഞ് അധിക്ഷേപിച്ച് പറഞ്ഞയക്കുകയായിരുന്നെന്ന് ജെസി പറഞ്ഞു. നാല് പെൺമക്കളുമായി പശുവിനെ വളർത്തി കുടുംബം പോറ്റുന്ന വിധവയാണ് ജെസി.
ഉണങ്ങി നിൽക്കുന്ന മരം മറിഞ്ഞ് വീണാൽ വൈദ്യുതി ലൈനുകൾ പൊട്ടുകയും വീടിന് മുകളിലേക്ക് വിഴുവാനും സാധ്യതയേറെയാണ്. അപകടകരമായ മരം വെട്ടിമാറ്റാൻ പഞ്ചായത്ത് ഇടക്കിടെ അറിയിപ്പ് നൽകുന്നുണ്ടങ്കിലും ഈ കാര്യത്തിൽ തീരുമാനമായില്ല. ഇനി ആരോട് പറയണമെന്ന് അറിയാൻ മേലാതെ വിഷമിക്കുകയാണ് വിധവയായ വീട്ടമ്മ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us