New Update
/sathyam/media/media_files/pUvEXPfHD4mK8l0LCuKZ.jpeg)
കോട്ടയം: പൊതുജനങ്ങൾ വിവരാവകാശ പ്രകാരം ആവശ്യപ്പെടുമ്പോൾ എളുപ്പത്തിൽ ലഭ്യമാക്കാനാവുംവിധം ഓഫീസുകളിൽ വിവരങ്ങൾ സൂക്ഷിക്കാൻ ഓഫീസ് മേലധികാരി ബാധ്യസ്ഥനാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു.
Advertisment
2023 ഓഗസ്റ്റ് 17 ലെ സുപ്രീം കോടതി വിധിന്യായ പ്രകാരം ഇവ സംസ്ഥാന വിവരാവകാശ കമ്മീഷണർ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചങ്ങനാശേരി നഗരസഭയിൽ നിലവിലുള്ള ട്രൈബ്യൂണൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട പരാതിക്കാരന് ഇവ പ്രത്യേകം ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്നു മറുപടി നൽകിയതിനെ കമ്മീഷൻ ശാസിച്ചു. രേഖകൾ നേരിട്ട് പരിശോധിക്കുന്നതിനും ആവശ്യമായ രേഖകൾ ശേഖരിക്കുന്നതിനും പരാതിക്കാരന് അനുമതി നൽകി. പരിഗണിച്ച 12 പരാതികളും തീർപ്പാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us