കോട്ടയം:പട്ടികജാതി വികസനവകുപ്പിന് കീഴിലുള്ള പുന്നപ്ര-ആലപ്പുഴ(ഗേൾസ്),കീഴ്മാട്-ആലുവ (ബോയ്സ് ), തൃശൂർ ജില്ലയിലെ ചേലക്കര(ബോയ്സ്) ,വടക്കാഞ്ചേരി (ബോയ്സ്),,പാലക്കാട് ജില്ലയിലെ കുഴൽമന്ദം(ബോയ്സ് ),തൃത്താല (ഗേൾസ്) കോഴിക്കോട്- മരുതോങ്കര(ബോയ്സ് ),കാസർകോട് -വെള്ളച്ചാൽ (ബോയ്സ് ) എന്നീ എട്ടു
മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്ക് 2024-25 വർഷത്തെ അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പട്ടികവർഗ്ഗത്തിൽപ്പെട്ട രണ്ടു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള മാതാപിതാക്കളുടെ കുട്ടികൾക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷാതീയതിയും സമയവും പിന്നീട് അറിയിക്കും. അപേക്ഷാഫോം ജില്ലാ ബ്ലോക്ക് പട്ടികജാതി വികസനഓഫീസുകളിൽ ലഭിക്കും. അവസാനതീയതി ഫെബ്രുവരി 20.