Advertisment

സ്പോർട്‌സ് അക്കാഡമി സെലക്ഷൻ ; 2024 - 2025 അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനത്തിന് കോട്ടയം ജില്ലയിലെ സെലക്ഷൻ ഫെബ്രുവരി 14ന്

New Update
sports school admission

കോട്ടയം: സംസ്ഥാന സ്പോർട്‌സ് കൗൺസിലിന്റെ  കീഴിൽ വിവിധജില്ലകളിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാഡമി, സ്‌കൂൾ, പ്ലസ് വൺ, കോളേജ് സ്പോർട്‌സ് അക്കാഡമി എന്നിവിടങ്ങളിലേയ്ക്ക് 2024 - 2025 അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനത്തിന് ജില്ലയിലെ സെലക്ഷൻ(അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ,  വോളീബോൾ, ബാസ്‌കറ്റ്ബോൾ) ഫെബ്രുവരി 14ന് കോട്ടയം നെഹ്റു സ്‌റ്റേഡിയത്തിൽ നടക്കും.

Advertisment

സ്‌കൂൾ സ്പോർട്സ് അക്കാഡമികളിൽ ഏഴ്,എട്ട്  ക്ലാസ്സുകളിലേയ്ക്കും, പ്ലസ് വൺ, കോളേജ് ക്ലാസ്സുകളിലേയ്ക്കുമാണ് (നിലവിൽ ആറ്,ഏഴ്,10,പ്ലസ് ടു ക്‌ളാസുകളിൽ പഠിയ്ക്കുന്നവർ) സെലക്ഷൻ. ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുത്തവർക്ക് മുൻഗണനയുണ്ടായിരിക്കും. ദേശീയമത്സരങ്ങളിൽ ആദ്യത്തെ മൂന്നു സ്ഥാനങ്ങൾ നേടിയവർക്ക് നേരിട്ട് പ്രവേശനം ലഭിക്കും.

വോളിബോൾ ട്രയൽസിൽ സ്‌കൂൾതലത്തിൽ പങ്കെടുക്കുന്ന ആൺകുട്ടികൾക്ക് 170 സെന്റീമീറ്ററും പെൺകുട്ടികൾക്ക് 163 സെന്റീമീറ്ററും  പ്ലസ് വൺ/കോളേജ് സെലക്ഷനിൽ പങ്കെടുക്കുന്ന ആൺകുട്ടികൾക്ക് 185 സെന്റീമീറ്ററും,പെൺകുട്ടികൾക്ക് 170 സെന്റീമീറ്ററും ഉയരം ഉണ്ടായിരിക്കണം. പങ്കെടുക്കുന്നവർ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, ജനനസർട്ടിഫിക്കറ്റ്/ആധാർകാർഡ് എന്നിവയുടെ പകർപ്പ്, ഏത് ക്ലാസ്സിൽ പഠിക്കുന്നുവെന്ന് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തി നൽകുന്ന സർട്ടിഫിക്കറ്റ്, സ്പോർട്‌സിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പും  സഹിതം അന്നേ ദിവസം രാവിലെ 8.30ന് കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481- 2563825, 8547575248, 9446271892

Advertisment