Advertisment

ഇടതു സർക്കാർ നെൽ കർഷകരോട് നീതിപുലർത്തണം: മോൻസ് ജോസഫ് എം എൽ എ

New Update
78

കോട്ടയം: കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ പണം സർക്കാർ നേരിട്ട് നൽകുന്നതിന് പകരം കർഷകനെ കൊണ്ട് ലോൺ എടുപ്പിച്ച് കർഷകന്റെ മേൽ വീണ്ടും ബാധ്യത കെട്ടിവയ്ക്കുന്ന ഇടതു സർക്കാർ നിലപാട് തിരുത്തണമെന്നും കർഷകരോട് നീതി കാട്ടണമെന്നും കേരളാ കോൺഗ്രസ് എക്സിക്ക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എം എൽ എ  ആവശ്യപ്പെട്ടു.

Advertisment

പി ആർ എസ് നൽകിയതുമൂലം കൃഷിക്കാർക്ക് ബാങ്കുമായി മറ്റ് ഇടപാട് നടത്താൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ കർഷകൻ ആത്മഹത്യയിലേക്ക് നീങ്ങുന്നത് കയ്യുംകെട്ടി നോക്കിനിൽക്കാനാവില്ല എന്ന് മോൻസ് ജോസഫ് പറഞ്ഞു.

ആലപ്പുഴ ബാങ്കിൽ നിന്നും പണം നിഷേധിച്ചതുമൂലം മനംനൊന്ത് ആത്മഹത്യ ചെയ്ത കെ ജി പ്രസാദിന്റെ മരണത്തിന്റെ കാരണക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടും, നെൽ കർഷകർക്ക് കുടിശ്ശിക തുക ഉടൻ കൊടുത്തു തീർക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പാഡി ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് അഡ്വൈസർ തോമസ് കണ്ണന്തറ, ജില്ല ഓഫീസ് ചാർജ് സെക്രട്ടറി ജയ്സൺ ജോസഫ്, ഉന്നതാതികാര സമിതി അംഗങ്ങളായ വി ജെ ലാലി, പ്രിൻസ് ലൂക്കോസ്, നിയോജകമണ്ഡലം പ്രസിഡൻറ് മാരായ ബിനു ചെങ്ങളം, സി വി തോമസുകുട്ടി, ബേബി തുപ്പലഞ്ഞിയിൽ, പ്രസാദ് ഉരുളികുന്നം, ജോയി ചെട്ടിശ്ശേരിൽ, ജോസ് ജെയിംസ് നിലപ്പന, ജെയിംസ് പതാരഞ്ചിറ, മത്തച്ചൻ പുതയിടത്തു ചാലിൽ, സാബു പീടികക്കൽ, ജോയി സി. കാപ്പൻ, മാത്തുക്കുട്ടി തെങ്ങുംപള്ളിൽ, ഷിജു പാറയിടുക്കിൽ, പ്രതീഷ് പട്ടിത്താനം, കുര്യൻ വട്ടമല, ജോസ് വഞ്ചിപ്പുര, ടോമി കണിയാലിൽ, ജോസഫ് മുടക്കാനാട്ട്, റോയി ചാണകപ്പാറ, കുഞ്ഞ് കളപ്പുര, റ്റിറ്റോ പയ്യനാടൻ, ജയിംസ് തത്തംകുളം, ബിനോയി ഉതുപ്പാൻ, സോജൻ വള്ളിപ്പാലം തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment