പാലാ: കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി പാലാ നാഗനൂലിൽ ഷിബി ജോർജ് (55) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 11 മണിക്ക് വസതിയിൽ നിന്നാരംഭിച്ച് തുടർന്ന് പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. യൂത്ത് ഫ്രണ്ട് ബി മുൻ സംസ്ഥാന പ്രസിഡന്‍റ് ആയിരുന്നു.
കേരള കോൺഗ്രസ് ബിയുടെ മുതിർന്ന നേതാക്കളിൽ ഒരാളാണ്. പിള്ള ഗ്രൂപ്പിന്‍റെ തുടക്കം മുതൽ ആ പാർട്ടിയിൽ സജീവമായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശസ്ത്രക്രിയെ തുടർന്ന് വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
സഹോദരൻ ഷിജി നാഗനൂലിൽ മന്ത്രി റോഷി അഗസ്റ്റിന്റ പേഴ്സ്ണൽ സ്റ്റാഫ് അംഗമാണ്. മൃതദേഹം ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് പാലാ മുരിക്കുംപുഴയിലുള്ള വസതിയിലെത്തിക്കും.