മോനിപ്പള്ളി ഹോളിക്രോസ് ഹൈസ്കൂളിന്റെ 91മത് വാർഷികവും രക്ഷകർതൃ ദിനവും ആഘോഷിച്ചു ; ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. എം തങ്കച്ചൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

New Update
mm

മോനിപ്പള്ളി: മോനിപ്പള്ളി ഹോളിക്രോസ് ഹൈസ്കൂളിന്റെ 91മത് വാർഷികവും രക്ഷകർതൃ ദിനവും 03/02/2024 ശനിയാഴ്ച സ്കൂൾ ഹാളിൽ വച്ച് ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാദർ മാത്യു ഏറ്റിയേപ്പള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. എം തങ്കച്ചൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.

Advertisment

വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോണിസ് പി സ്റ്റീഫൻ വാർഡ് മെമ്പർമാരായ ശ്രീനി തങ്കപ്പൻ,അഞ്ചു പി ബെന്നി, സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നി പി എം പി ടി എ പ്രസിഡന്റ് റോയി ജേക്കബ്, സ്കൂൾ ലീഡർ ആഷിൻ അജി തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ കുട്ടികൾക്കുള്ള വിവിധ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.

Advertisment