Advertisment

കോട്ടയം മെഡിക്കൽ കോളേജിന്  5 വെന്റിലേറ്റർ വാങ്ങാൻ ബിപിസിഎല്ലിന്റെ സി എസ് ആർ ഫണ്ട് 68.45 ലക്ഷം ; ഫണ്ട് നൽകിയത് തോമസ് ചാഴികാടൻ എംപിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ

New Update
thomas chazhikadan-2

കോട്ടയം: മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിന് വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ  (ബി പിസിഎൽ) സി എസ് ആർ ഫണ്ടിൽ നിന്ന് 68.45 ലക്ഷം അനുവദിച്ചതായി തോമസ് ചാഴികാടൻ എം പി അറിയിച്ചു. ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തോമസ് ചാഴികാടൻ എംപി  ബിപിസിഎൽ  കോർപ്പറേഷന്റെ  എക്സിക്യൂട്ടീവ് ഡയറക്ടർ അഭയരാജ് സിംഗ് ഭണ്ഡാരിക്ക്  കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്.  

അത്യാഹിത വിഭാഗത്തിന് അടിയന്തിരമായി 5 വെന്റിലേറ്ററുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട്   എംപിക്ക് മെഡിക്കൽ  കോളേജ് സൂപ്രണ്ട് ഡോ. പി. കെ ജയകുമാർ  നിവേദനം  നൽകിയിരുന്നു. അഞ്ചു പുതിയ വെന്റിലേറ്ററുകൾ കൂടി സ്ഥാപിക്കുന്നതോടെ മെഡിക്കൽ കോളേജിൽ എത്തുന്ന ആയിരക്കണക്കിന് രോഗികൾക്ക് പ്രയോജനകരമാകും. വെന്റിലേറ്റർ ക്ഷാമം മൂലം പലർക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നതും കുറയ്ക്കാൻ കഴിയും എന്ന് തോമസ് ചാഴികാടൻ അറിയിച്ചു.

നേരത്തെ എം പി യുടെ പരിശ്രമഫലമായി  സെൻട്രൽ വെയർഹൗസിഗ് കോർപ്പറേഷന്റെ സി എസ് ആർ ഫണ്ടിൽനിന്നും അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ വെരിക്കോസ് ലേസർ സർജറി മെഷീനും  സ്ഥാപിച്ചിരുന്നു. കേരളത്തിൽ ഈ സംവിധാനം ഉള്ള ഏക മെഡിക്കൽ കോളേജ് ആണ് കോട്ടയത്തേത്. പുറത്ത് 3 ലക്ഷം വരെ ചെലവ് വരുന്ന ലേസർ ശസ്ത്രക്രിയ ഇവിടെ സൗജന്യമായാണ് നടത്തുന്നത്

Advertisment