ഓണത്തിന് ലക്ഷ്യമിട്ട് നാടൻ ബന്ദിപ്പൂവുമായി ഉഴവൂർ ഗ്രാമ പഞ്ചായത്ത്‌

ഉദ്ഘാടനം ഉഴവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇൻ ചാർജ് ശ്രീ തങ്കച്ചൻ കെ എം നിർവ്വഹിച്ചു. 

New Update
BANDHI KRISHI

കോട്ടയം: ഉഴവൂർ ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവൻ -കുടുംബശ്രീ സംയുക്തഭിമുഖ്യത്തിൽ മോനീപ്പളളിയിൽ ഗീതാ ഗോപകുമാറിന്റെ കൃഷിയിടത്തിൽ ഓണത്തിന് നാടൻ ബന്ദിപ്പൂവിന്റെ വിപണനം ലക്ഷ്യമിട്ട് ഇറക്കിയ ബന്ദികൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഉഴവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇൻ ചാർജ് ശ്രീ തങ്കച്ചൻ കെ എം നിർവ്വഹിച്ചു. 

Advertisment

യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീമതി അഞ്ജു പി ബെന്നി, മെമ്പർ മാരായ ജസീന്ത പൈലി, സുരേഷ് വി റ്റി, സിറിയക് കല്ലട, ബിനു ജോസ്, എലിയമ്മ കുരുവിള, റിനി വിത്സൻ എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് മാരായ അനൂപ് കെ കരുണാകരൻ, ഷൈജു വർഗീസ് എന്നിവർ സംബന്ധിച്ചു.

Advertisment