ജില്ലയിൽ 9467 കോടി രൂപ  വായ്പ നൽകി: ബാങ്കിംഗ് അവലോകന സമിതി

സാമ്പത്തിക വർഷത്തിന്റെ ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ ജില്ലയിൽ 9467കോടി രൂപ വായ്പ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം അറിയിച്ചു

New Update
Three doctors booked for siphoning off Rs 4.75 lakh from CM’s Medical Assistance Fund

കോട്ടയം:  സാമ്പത്തിക വർഷത്തിന്റെ ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ  ജില്ലയിൽ 9467കോടി രൂപ   വായ്പ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം അറിയിച്ചു.  കോട്ടയം ലീഡ് ബാങ്ക് എസ്ബിഐയുടെ ആഭിമുഖ്യത്തിൽ  ചേർന്ന  യോഗം  അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിച്ചു. എസ്ബിഐ കോട്ടയം റീജണൽ മാനേജർ പ്രദീപ് ചന്ദ്രൻ, ലീഡ് ഡിസ്ട്രിക്ട് മാനേജർ രാജു ഫിലിപ്പ് , ആർ.ബി.ഐ എൽ.ഡി.ഒ: എം. മുത്തുകുമാർ., എസ്.ബി.ഐ. ലീഡ് ഡിസ്ട്രിക് ഓഫീസർ ഡി. അനിൽ എന്നിവരും ജില്ലയിലെ വിവിധ ബാങ്കുകളുടെ മേധാവികളും വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികളും സംസാരിച്ചു. 

loan
Advertisment