കോട്ടയം ബസേലിയസ് കോളജിനു സ്വയംഭരണ പദവി. നേട്ടം വജ്രജൂബിലി ആഘോഷങ്ങളൂടെ സമാപന വേളയില്‍. സ്വയംഭരണ പദവി പ്രഖ്യാപനം നാളെ

New Update
baselius college

കോട്ടയം: ആറുപതിറ്റാണ്ടിലേറെക്കാലമായി അക്ഷരനഗരിയിലേയും സമീപപ്രദേശങ്ങളിലേയും യുവതലമുറയെ വിജ്ഞാനത്തിന്റെ പാതയിലേക്കു നയിച്ച ബസേലിയസ് കോളജിനു സ്വയംഭരണപദവി. വജ്രജൂബിലി ആഘോഷങ്ങള്‍ സമാപിക്കുമ്പോഴാണു മറ്റൊരു അംഗീകാരവുമായി കോളജിനു യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷന്‍ സ്വയംഭരണ പദവി നല്‍കി ഉയര്‍ത്തുന്നതു കോളജുകളുടെ ഗുണനിലവാരം പരിശോധിച്ചു വിവിധ ഗ്രേഡുകള്‍ നല്‍കുന്ന നാക് മൂല്യനിര്‍ണയത്തില്‍ എ++ നേടുകയും ഉയര്‍ന്ന ഗ്രേഡ് പോയിന്റ് നേടി കേരളത്തിലെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ എത്തിയാണു ബസേലിയസ് നേടുന്നത്. കഴിഞ്ഞവര്‍ഷത്തെ കെഐആര്‍ഫ്. കോളജ് സ്വയംഭരണ എന്‍.ഐ.ആര്‍.എഫ് മൂല്യനിര്‍ണയത്തിലും മികവു പുലര്‍ത്തിയിരുന്നു.

Advertisment

പരിശുദ്ധ ബസേലിയോസ് ദ്വിതീയന്‍ കാതോലിക്കാബാവയുടെ ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യവും സ്വപ്നവുമാണു ബസേലിയസ് കോളജിന്റെ പിറവിക്കു പിന്നില്‍. 1964-ല്‍ ജൂലൈ മാസത്തില്‍ 16 അധ്യാപകരും 500-ല്‍ താഴെ വിദ്യാര്‍ഥികളുമായി കോട്ടയം പട്ടണത്തിന്റെ ഹൃദയഭാഗത്ത് ആരംഭിച്ചതാണ് ഈ കോളജ്.

വിവധ ഘട്ടങ്ങളിലായി ബിരുദ ബിരുദാനന്തര കോഴ്സുകള്‍ ആരംഭിക്കുകയും കെട്ടിടസമുച്ചയങ്ങള്‍ ഉയരുകയും ചെയ്യാണ് ഇന്നു കാണുന്ന നിലയിലേക്കു കോളജ് മാറിയത്. ഇപ്പോള്‍ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. എണ്‍പതിലധികം അധ്യാപകരും മുപ്പതോളം അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. 12 ഓണേഴ്സ് ബിരുദകോഴ്സുകളും ബിരുദാനന്തരബിരുദവിഭാഗത്തില്‍ 7 കോഴ്‌സുകളം ഉണ്ട്. കൂടാതെ ഇംഗ്ലിഷ്, ഇക്കണോമിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, കൊമേഴ്‌സ് വിഭാഗങ്ങളിലായി അഞ്ചു ഗവേഷണവിഭാഗങ്ങളും ഉണ്ട്.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കോളജുകളില്‍ ആദ്യ സ്വയംഭരണപദവി ലഭിക്കുന്ന കോളജ് എന്ന പ്രത്യേകത ബസേലിയസിന് ഉണ്ട് സ്വയംഭരണ പദവി പ്രഖ്യാപനത്തിന്റെ ഭാഗമായി നാളെ രാവിലെ 9.30ന് വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങുന്ന സംഘം ദേവലോകം അരമനയില്‍ എത്തുകയും സഭാ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മ്മികത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനയ്ക്കുശേഷം ബാവാ കത്തിച്ചുനല്‍കുന്ന ദീപശിഖ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ഡോ ബിജു തോമസ് ഏറ്റുവാങ്ങും തുറന്ന വാഹനത്തില്‍ മറ്റു വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി കോളജ് ക്യാംപസില്‍ എത്തിച്ചേരും.

 കോളജിന്റെ നാമഹേതുകനായ പരിശുദ്ധ ബസേലിയോസ് ദ്വിതിയന്‍ കാതോലിക്കാ ബാവയുടെ ഛായാചിത്രത്തിന് മുന്നിലെ വിളക്കിലേക്ക് അഗ്‌നി പകരുന്നതോടെ സ്വയമാണു ഷാന്‍ പ്രതാപനത്തിനു മന്നാടിയായുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന്റെ നേതൃത്വത്തില്‍ 150-ല്‍ അധികം കുട്ടികള്‍ പങ്കെടുക്കുന്ന മെഗാസുംബാ ഡാന്‍സ്, 40 പേരടങ്ങിയ ഗായക സംഘത്തിന്റെ നേതൃത്വത്തില്‍ കോളജിന്റെ പുതിയ ആന്തത്തിന്റെ ആലാപനം. എന്‍സിസിയുടെ ബാന്‍ഡ് പ്രകടനം എന്നിവ നടത്തും.

ഉച്ചയ്ക്ക് 1.15ന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഓട്ടോണമി സമ്മേളനമായ 'നോവ'യില്‍ എംഒസി കോളജുകളുടെ മാനേജര്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പൊലിത്ത സ്വയംഭരണ പദവി പ്രഖ്യാപനം നടത്തും പൂര്‍വവിദ്യാര്‍ത്ഥിയും ഹൈക്കോടതി റിട്ട. ജഡ്ജി വി.ജിഅരുണ്‍ മുഖ്യാതിഥിയായിരിക്കും.

യോഗത്തില്‍ അദ്ദേഹത്തെ ആദരിക്കും. എം.ജി.സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ സി.ടി. അരവിന്ദ് കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോളജ് ലോഗോയുടെ പ്രകാശനം സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം  റെജി സക്കറിയ നിര്‍വഹിക്കും. തുടര്‍ന്നു കക്കുമ്പര്‍ ബാന്‍ഡിന്റെ ദേവിദാസും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് അവതരണവും ഉണ്ടാകും.

Advertisment