കോട്ടയം ജില്ലാ ശിശുക്ഷേമ സമിതി വാർഷിക പൊതുയോഗം നടത്തി

New Update
SISU SHEMA SAMITHI GENRELA BODY 31.7.25

കോട്ടയം:  ജില്ലാ ശിശുക്ഷേമ സമിതി വാർഷിക പൊതുയോഗവും ബജറ്റവതരണവും കളക്ടറേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടന്നു. 2025-26 വർഷത്തേക്ക് 29.70 ലക്ഷം രൂപ വരവും അത്രയുംതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന് യോഗം അംഗീകാരം നൽകി. ശിശുക്ഷേമ സമിതിയുടെ കീഴിൽ ശിശുപരിപാലനകേന്ദ്രം തുടങ്ങാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ യോഗം തീരുമാനിച്ചു. 

Advertisment

എ.ഡി.സി. ജി. അനീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ റിപ്പോർട്ടും ട്രഷറർ ടി. ശശികുമാർ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സമിതി സംസ്ഥാന ട്രഷറർ കെ. ജയപാൽ, ജില്ലാ വൈസ് പ്രസിഡന്റ് അനന്ത നാരായണ റെഡ്യാർ, ജോയിന്റ് സെക്രട്ടറി പി.ഐ. ബോസ്എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ എ. പത്രോസ്,വി.എം. പ്രദീപ്, ഫ്ളോറി മാത്യു എന്നിവർ പങ്കെടുത്തു.

Advertisment