/sathyam/media/media_files/2025/06/26/health-dept-anti-drug-day-2025-06-26-18-02-21.jpg)
കോട്ടയം: ജില്ലാ ആരോഗ്യവകുപ്പ് ആരോഗ്യകേരളം , സ്‌കൗട്ട് ആൻഡ് ഗൈഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ എം.ഡി. സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ ഉദ്ഘാടനം ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാംഗം ജയ്മോൾ ജോസഫ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ വ്യാസ് സുകുമാരൻ, സ്‌കൗട്ട് ആൻഡ് ഗൈഡ് ജില്ലാ ട്രെയിനിംഗ് കമ്മീഷണർ റോയി പി. ജോർജ്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ഹണി ജി. അലക്സാണ്ടർ, ജില്ലാ മെഡിക്കൽ ഓഫീസ് ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ മാർട്ടിൻ ഗ്ലാഡ്സൺ, എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോൺ, വൈ.എം.സി.എ. സബ് റീജണൽ ചെയർമാൻ ജോബി ജെയ്ക് ജോർജ്, ജില്ലാ സ്‌കൗട്ട്സ് കമ്മീഷണർ ഡാനിഷ് പി. ജോൺ, ജില്ലാ മെഡിക്കൽ ഓഫീസ് ഡെപ്യൂട്ടി മാസ് ഇൻചാർജ് ജി. ജയരാജ്, എക്സൈസ് ഇൻസ്പെക്ടർ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us