പുതുവർഷത്തെ വരവേൽക്കാൻ കോട്ടയവും തയാർ. വടവാതൂരും ചങ്ങനാശേരിയിലും പാപ്പാഞ്ഞിയെ കത്തിക്കും. പൊലിമ കൂട്ടാൻ റിസോർട്ടുകളിൽ ഡി.ജെ പാർട്ടികൾ. പുലർച്ചെ വരെ കായലിലും കരയിലും പട്രോളിങ് ശക്തമാക്കി പോലീസ്

New Update
pappa new

കോട്ടയം:  പുതുവർഷത്തെ വരവക്കേൽ കോട്ടയവും തയാർ. വടവാതൂരും ചങ്ങനാശേരിയിലും പാപ്പാഞ്ഞിയ കത്തിക്കും. ജില്ലയിലെ ഏറ്റവും വലിയ ന്യൂ ഇയർ ആഘോഷം വടവാതൂരാണ്. പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങ് പ്രധാന ആകർഷണമാണ്. ഈ പ്രകൃതി ഭംഗി ആസ്വദിക്കാൻ നിരവധി ആളുകൾ എത്തും. ഇതിനോടനുബന്ധിച്ച് കാർണിവലും ഉണ്ടാകും.

Advertisment

ചങ്ങനാശേരി പാലാത്തറ ബൈപ്പാസിലുള്ള ഡോ.ജോർജ് പീടിയേക്കൽ മൈതാനത്തും പാപ്പാഞ്ഞിയെ കത്തിക്കും.   കലാപിരിപാടികൾ തുടർച്ചയായ 8 മണിക്കൂർ ആഘോഷങ്ങൾ നീണ്ടു നിൽക്കും. കുമരത്തെ റിസോർട്ടുകളിലും കോട്ടയത്തെ മാളിലും ഡിജെ സംഗീത നിശയുമെല്ലാം സംഘടിപ്പിക്കുന്നുണ്ട്.  പുതുവർഷ ആഘോഷങ്ങൾക്ക് കനത്ത സുരക്ഷയാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.  1500 പോലീസുകാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.


വൈകുന്നേരം മുതൽ പുലർച്ച വരെ കായലിലും കരയിലും പോലീസ് പട്രോളിങ് ഉണ്ടാവും. റോഡിൽ ബൈക്ക് റേസിംഗ് നടത്തുക, പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാകുന്ന രീതിയിൽ പടക്കം പൊട്ടിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. ഇടവഴികളിൽ പോലീസ് ബൈക്ക് പട്രോളിങ് നടത്തും.  പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ശല്യം ഉണ്ടാകാത്ത രീതിയിൽ ആകണം പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കാൻ എന്നും പോലീസ് അറിയിച്ചു

Advertisment