കോട്ടയം: നഗരസഭ നാട്ടകം സോണല്‍ ഓഫിസിലെ വൈദ്യുതി ബന്ധം ഇതുവരെ പുനസ്ഥാപിച്ചില്ല. വൈദ്യുതി ബില്‍ അടയ്ക്കാതിരുന്നതിനെ തുടര്‍ന്നു ഫ്യൂസ് ഊരി രണ്ടാം ദിവസമാണിത്. ഇന്നലെ തന്നെ വൈദ്യുതി ബില്ലിനുള്ള ചെക്ക് കെ.എസ്.ഇ.ബി പള്ളം സെക്ഷനിലേയ്ക്കു നല്‍കിയിരുന്നതായി കോട്ടയം നഗരസഭ അധികൃതര്‍ പറയുന്നു.
എന്നാല്‍, ബില്‍ അടച്ചിട്ടില്ലെന്നു കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നു. ഇതോടെ വൈദ്യുതി പുനസ്ഥാപിച്ച് നല്‍കിയിട്ടില്ല. തുക അക്കൗണ്ടില്‍ ക്രഡിറ്റായാല്‍ ഉടന്‍ തന്നെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്നു കെ.എസ്.ഇ.ബി പറയുന്നത്. കോട്ടയം നഗരസഭ നാട്ടകം സോണല്‍ ഓഫിസില്‍ 53641 രൂപയായിരുന്നു വൈദ്യുതി ബില്‍. ജൂലൈ 11 ന് നാട്ടകം സോണല്‍ ഓഫിസില്‍ ലഭിച്ച ബില്‍ ജൂലൈ 27 നാണ് അടയ്ക്കേണ്ടിയിരുന്നത്. എന്നാല്‍, 26 ന് വൈകിട്ട് 3.37 ന് മാത്രമാണ് കോട്ടയം നഗരസഭയുടെ ഹെഡ് ഓഫിസിലേക്ക് ഈ ബില്‍ സോണല്‍ ഓഫീസില്‍ നിന്നും അയച്ചത്.
ജൂലൈ 27 ഞായറാഴ്ച ആയതിനാല്‍ ബില്‍ പാസാക്കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് ജൂലൈ 28 തിങ്കളാഴ്ച കോട്ടയം നഗരസഭ നാട്ടകം സോണല്‍ ഓഫിസില്‍ എത്തിയ പള്ളം കെ.എസ്.ഇ.ബി സെക്ഷന്‍ ജീവനക്കാര്‍ നാട്ടകം സോണല്‍ ഓഫിസിലെ ഫ്യൂസ് ഊരി. ഇതേ തുടര്‍ന്ന് ഇന്നലെയും ഇന്നും പൂര്‍ണമായും സോണല്‍ ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. 48 മണിക്കൂറിനടുത്ത് ഒ ഒരു സര്‍ക്കാര്‍ ഓഫിസ് ഇരുട്ടിലാകുന്ന സ്ഥിതി ഉണ്ടാകുന്നതു സംസ്ഥാനത്തു തന്നെ അപൂര്‍വമാണ്.