തൃശൂരില്‍ നടക്കുന്ന കലാപൂരത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്തെ താരങ്ങളും തയാര്‍. 244 ഐറ്റങ്ങളിലായി പങ്കെടുക്കുന്നത് 789 വിദ്യാര്‍ഥികള്‍. കഴിഞ്ഞ തവണ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ ക്ഷീണം ഇക്കുറി മായ്ക്കാന്‍ ഉറച്ച് വിദ്യാര്‍ഥികള്‍ കഠിന പരിശീലനത്തില്‍

New Update
case kalolsavam

കോട്ടയം: അന്തപുരിയില്‍ നടന്ന സംസ്ഥാന കലോത്സവത്തില്‍ പത്താം സ്ഥാനത്തേക്കു പിന്തള്ളപ്പെടതിന്റെ ക്ഷീണം തൃശൂരില്‍ തീര്‍ക്കാന്‍ കോട്ടയത്തെ ചുണക്കുട്ടികള്‍ തയാര്‍. തൃശൂരില്‍  14 മുതല്‍ 18 വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജില്ലയില്‍ നിന്ന് 244 ഐറ്റങ്ങളിലായി പങ്കെടുക്കുന്നത് 789 വിദ്യാര്‍ഥികള്‍. എച്ച്.എസ് അറബിക്കില്‍ 19 മത്സരയിനങ്ങളിലായി 35 മത്സരാര്‍ഥികളാണുള്ളത്.

Advertisment

എച്ച്.എസ്. സംസ്‌കൃതത്തില്‍ 19 മത്സരയിനങ്ങളിലായി 46 വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. എച്ച്.എസ് ജനറല്‍ വിഭാഗത്തില്‍ 101 ഐറ്റങ്ങളിലായി 349 പേര്‍ മത്സരിക്കും. എച്ച്.എസ്.എസ്. ജനറല്‍ വിഭാഗത്തില്‍ 105 ഐറ്റങ്ങളിലായി 359 വിദ്യാര്‍ഥികളും മത്സരിക്കും. മത്സരത്തിനായി വിദ്യാര്‍ഥികള്‍ കഠിന പരിശ്രമത്തിലാണ്. കഴിഞ്ഞ തവണ 924 പോയിന്റോടെ പത്താം സ്ഥാനത്താണു ജില്ല ഫിനിഷ് ചെയ്തത്.

Advertisment