/sathyam/media/media_files/OhLyda1aSy2bRB9KUnE3.jpg)
കോഴിക്കോട്: കേരളത്തിലെ ലക്ഷക്കണക്കിന് തയ്യൽ തൊഴിലാളികളുടെ ആശാ കേന്ദ്രമായ കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും തൊഴിലാളികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ കാലോചിതമായും അംശാദായ വർദ്ധനവിന് ആനുപാതികമായും വർദ്ധിപ്പിക്കണമെന്നും ക്ഷേമ ബോർഡ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും സ്വതന്ത്ര തയ്യൽ തൊഴിലാളി യൂണിയൻ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റി ബോർഡിനോട് ആവശ്യപ്പെട്ടു.
നിലവിൽ ക്ഷേമ ബോർഡ് ഓഫീസിലും ജില്ലാ ബോർഡ് ഓഫീസുകളിലും താത്കാലിക ജീവനക്കാരും ഡെപ്യൂട്ടേഷനിൽ വന്ന ഉദ്യോഗസ്ഥരുമാണ്.ഇതിന് പകരം ബോർഡ് സ്ഥിരം ജീവനക്കാരെ നിയമിച്ച് ആനുകൂല്യങ്ങളുടെയും മറ്റും ഫയലുകൾ വേഗത്തിലാക്കണമെന്നും പ്രസവാനുകൂല്യം മുഴുവൻ ഒറ്റ ഗഡുവായി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
ജനുവരി 10,11,12 തിയ്യതികളിൽ എസ്. ടി യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന ത്രിദിന സമരം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.യോഗം എസ്. ടി യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വല്ലാഞ്ചിറ അബ്ദുൽ മജീദ് ഉൽഘാടനം ചെയ്തു.
യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ബാസ്.കെ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന സെക്രട്ടറി സി.മുഹമ്മദ് റാഫി, ഭാരവാഹികളായ കെ.സൗദ ഹസ്സൻ, ഷരീഫ മുന്നിയൂർ,പി. ടി ഹംസ മുടിക്കൊട്,എം.കെ റംല, സീനത്ത് കണ്ണൂർ, സക്കീന കാസർക്കോട്,സി.ജമീല കൊടുവള്ളി,ഫാറൂഖ് ചേലേമ്പ്ര,എ.പി സലീം സംസാരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us