/sathyam/media/media_files/729IMvdSRaVwk8ybNEGD.jpeg)
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ട്രെയിനിന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്ഡ് അസോസിയേഷൻ കേരള റീജിയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ മലബാർ റെയിൽവേ ഡെവലപ്മെന്റ് കൗൺസിൽ കെ എം സുരേഷ് ബാബുവും. ലോക്കോ പൈലറ്റിനെ എംപി മൊയ്തീൻ കോയയും പൊന്നാട അണിയിച്ചു.
കോൺഫെഡറേഷൻ വർക്കിംഗ് ചെയർമാനും കേരള റീജിയൻ പ്രസിഡണ്ടുമാ ഷെവലിയാർ സി. ഇ.ചാക്കുണ്ണി,ദേശീയ കൺവീനർ ടി പി വാസു, ഗോവ കൺവീനർ ജോയ് ജോസഫ് കെ, ഹോൾസെയിൽ ഫ്രൂട്ട്സ് മർച്ചന്റസ് അസോസിയേഷൻ പ്രസിഡണ്ട് പി. അബ്ദുൽ റഷീദ്, എന്നിവർ നേതൃത്വം നൽകി. മധുര പല വിതരണവും നടത്തി.
കോൺഫെഡറേഷൻ ദേശീയ കൺവീനർ സൺ ഷൈൻ ഷോർണൂർ, സതിശൻ എൻ. കെ, സുരേഷ്.എം.പി. എന്നിവരുടെ നേതൃത്വത്തിൽ വന്ദേ ഭാരതിന് ഷോർണൂർ സ്റ്റേഷനിലും ഊഷ്മളസ്വീകരണംനൽകി.
ചടങ്ങിന് എത്തിയ എം പി എം കെ രാഘവൻറെ ശ്രദ്ധയിൽ കോഴിക്കോട് വെച്ച് മലബാറിലെ സാധാരണ യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങളും ആവശ്യങ്ങളും ശ്രദ്ധയിൽപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us