എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു

New Update
3

കോഴിക്കോട്: എ.ഐ.സി.സി ജനറൽ സെക്രട്ടറിയും കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ  കെ.സി വേണുഗോപാൽ എം.പി മർകസിലെത്തി  ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു.

Advertisment

കെ.പി.സി.സി കോഴിക്കോട് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് ശേഷം വെള്ളിരാവിലെയാണ് അദ്ദേഹം എത്തിയത്. വിശേഷങ്ങൾ പങ്കുവെക്കുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്ത കൂടിക്കാഴ്ചയിൽ ദേശീയ-സംസ്ഥാന പ്രാധാന്യമുള്ള വിവിധ വിഷയങ്ങൾ സംസാരിച്ചു.

കോഴിക്കോട് എം.പി എം.കെ രാഘവൻ, അഡ്വ. ടി സിദ്ദീഖ് എം.എൽ.എ, മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ പി മുഹമ്മദ് യൂസുഫ്, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പിഎം നിയാസ്,  കോൺഗ്രസ് നേതാക്കൾ സന്നിഹിതരായിരുന്നു.

Advertisment