/sathyam/media/post_banners/r4rNIea0TjvRZELCTQyB.jpg)
കോഴി​ക്കോട്: മാ​​ധ്യ​​മം ന്യൂ​​സ്​ എ​​ഡി​​റ്റ​​റും കേ​​ര​​ള പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക യൂ​​നി​​യ​​ൻ സം​​സ്​​​ഥാ​​ന നേ​​താ​​വു​​മാ​​യി​​രു​​ന്ന മു​​തി​​ർ​​ന്ന മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ എ​​ൻ.​​രാ​​ജേ​​ഷി​ന്റെ സ്​​​മ​​ര​​ണാ​​ർ​​ഥം മാ​​ധ്യ​​മം ജേ​​ർ​​ണ​​ലി​​സ്​​​റ്റ്​​​സ്​ യൂ​​നി​​യ​​ൻ ഏ​​ർ​​പ്പെ​​ടു​​ത്തുന്ന മൂന്നാമത് എ​​ൻ.​​ രാ​​ജേ​​ഷ്​ സ്​​​മാ​​ര​​ക പു​​ര​​സ്​​​കാ​​രത്തിന് നാമനിർദേശം ക്ഷണിച്ചു.മാധ്യമ മേഖലയിലെ സമഗ്ര സംഭാവനകൾക്കാണ് ഈ വർഷത്തെ അവാർഡ്. 25,000 രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
സ്വന്തമായോ മറ്റുള്ളവരെയോ ആർക്കും നാമനിർദേശം ചെയ്യാവുന്നതാണ്. നിർദേശിക്കപ്പെടുന്ന വ്യക്തിയുടെ വിശദാംശങ്ങളും സംഭാവനകളും വിശദീകരിക്കുന്ന കുറിപ്പ് (500 വാക്കിൽ കവിയാതെ) താഴെ കാണുന്ന ആഗസ്റ്റ് 31ന് മുമ്പായി അയക്കുക. എൻ.രാജേഷിന്റെ ചരമവാർഷിക ദിനമായ സെപ്റ്റംബർ 13ന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. വിലാസം:സുൽഹഫ്, കൺവീനർ, എ​​ൻ.​​രാ​​ജേ​​ഷ്​ സ്​​​മാ​​ര​​ക പു​​ര​​സ്​​​കാ​​രം, c\o മാധ്യമം ദിനപത്രം, സിൽവർ ഹിൽസ്, കോഴിക്കോട് 12, ഫോൺ: 9947420277.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us