ഗോതമ്പറോഡ് മസ്ജിദുല്‍ മഅ് വ മഹല്ല് സംഗമം സമാപിച്ചു

New Update
66

കൊടിയത്തൂര്‍: ഗോതമ്പറോഡ് മസ്ജിദുല്‍ മഅ്വ മഹല്ല് സംഗമം സമാപിച്ചു. പ്രത്യേകം സജ്ജമാക്കിയ നഗരിയില്‍ നടന്ന സംഗമ പൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ പൈങ്ങോട്ടായി ഉദ്ഘാടനം ചെയ്തു. 

Advertisment

അല്‍ മദ്റസതുല്‍ ഇസ്ലാമിയ, ഹെവന്‍സ് പ്രീ സ്‌കൂള്‍ ജീറോഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് ദാനവും, വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച പ്രതിഭകള്‍ക്കുള്ള ആദരവും നടന്നു. മഹല്ല് കമ്മിറ്റി പ്രസിഡന്റ് പി. അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. 

2

കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കോമളം തോണിച്ചാല്‍, രതീഷ് കളക്കുടിക്കുന്നത്ത്, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍, മന്‍സൂറ ഇസ്ലാമിക് ട്രസ്റ്റ് അംഗം പിവി അബ്ദുറഹിമാന്‍, എന്റെ ഗോതമ്പറോഡ് കൂട്ടായ്മ ചെയര്‍മാന്‍ പി ബഷീറുദ്ദീന്‍, എ.എം.ഐ പ്രിന്‍സിപ്പല്‍ ശിഹാബുല്‍ ഹഖ്, ഹെവന്‍സ് ജീറോഡ് പ്രിന്‍സിപ്പല്‍ ടി.കെ സുമയ്യ, ഗോതമ്പറോട്ടുകാര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് പ്രസിഡന്റ് ഫിറോസ് പി.എം തുടങ്ങിയവര്‍ സംസാരിച്ചു.
 
ഹെവന്‍സ് പ്രീ സ്‌കൂള്‍, അല്‍ മദ്റസതുല്‍ ഇസ്ലാമിയ്യ സ്ഥാപനങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് യാത്രയയപ്പ് നല്‍കി. കുട്ടികളുടെ കലാപ്രകടനങ്ങളും പൂര്‍വവിദ്യാര്‍ഥികള്‍ അണിയിച്ചൊരുക്കിയ ഇശല്‍വിരുന്നും അരങ്ങേറി.

സ്വാഗതസംഘം ജനറൽ കൺവീനർ സാലിം ജീറോഡ് സ്വാഗതവും മുജീബ് മാവായി നന്ദിയും പറഞ്ഞു.
 സംഗമത്തോടനുബന്ധിച്ച് ഹെവന്‍സ് പ്രീ സ്‌കൂള്‍ വാര്‍ഷികവും കോണ്‍വകേഷനും നടന്നു. മുസ്ലിം ലോകം: വര്‍ത്തമാനം; ഭാവി എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ സമിതി അംഗം സലീം മമ്പാട് സംസാരിച്ചു.

Advertisment