എം.എൻ പാലൂർ സ്മാരക താളിയോല പുരസ്കാരം വിതരണം ചെയ്തു

New Update
1

 കോഴിക്കോട് :- താളിയോല സാംസ്ക്കാരിക സമിതി യുടെ ആഭിമുഖ്യത്തിൽ   കവി എം.എൻ.പാലൂരിന്റെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു.

Advertisment

33

ഉത്തര മേഖല ഐ.ജി.കെ. സേതുരാമൻ ഐ.പി.എസ്.  കോളേജ് വിദ്യാർത്ഥികൾക്ക് സംസ്ഥാനടിസ്ഥാനത്തിൽ സംഘടിപ്പിച്ച കവിത രചനാ മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കുമിളി കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിലെ കെ.വിഷ്ണു മോഹനനും , രണ്ടാം സ്ഥാനം ലഭിച്ച കാലടി ശ്രീ. ശങ്കരാചാര്യ സ്മാരക സംസ്കൃത സർവകലാശാലയിലെ കെ.എ.റഹീമ യ്ക്കും മൂന്നാം സ്ഥാനം ലഭിച്ച സി.യു.ആർ.സി. പേരാമ്പ്രയിലെ സ്നേഹ അമ്മാറത്തിനും എം.എൻ പാലൂർ സ്മാരക താളിയോല പുരസ്കാരം  നൽകുകയും സമ്മേളനം ഉദ്ഘാടനം ചെയ്തു.  

2

പുതിയ കവികൾ നീരീക്ഷണ പാടവത്തോടെ പുതിയ ആശയങ്ങൾ അവതരിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സമിതി പ്രസിഡൻറ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. കവി പി.പി.ശ്രീധരനുണ്ണി അനുസ്മരണ പ്രഭാഷണം നടത്തി.

3

ഡോ.എൻ.എം.സണ്ണി, മോഹനൻ പുതിയോട്ടിൽ, എ.കെ.മുഹമ്മദാലി, പത്മനാഭൻ വേങ്ങേരി, വി.പി. സനീബ് കുമാർ , വി.ചന്ദ്രശേഖരൻ , പി.വൈരമണി എന്നിവർ പ്രസംഗിച്ചു. കെ.വിഷ്ണു മോഹൻ ,കെ.എ.റഹീമ , സ്നേഹ അമ്മാറത്ത് എന്നിവർ കവിതകൾ അവതരിപ്പിച്ചു.        

Advertisment