/sathyam/media/media_files/HPuVfYj6BGr1DY83HpCW.jpg)
കോഴിക്കോട് :കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹത്തിന് നാട്ടിലേക്ക് അയക്കുവാൻ കാലതാമസം വരുന്നു.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രൊവിഷണൽ ക്ലീറൻസ് സർട്ടിഫിക്കറ്റ് കൂടി കിട്ടിയാൽ മാത്രമെ ഗൾഫിൽ നിന്നും ബോഡി റിലീസ് ചെയ്യുവാൻ കഴിയുളളു.അത് മാത്രമല്ല ഒരു പ്രവാസിയുടെ മൃതദേഹം കൊച്ചിയിലേക്കാണ് അയക്കേണ്ടതെങ്കിൽ ഈ സർട്ടിഫിക്കറ്റ് വഴി മാത്രമെ അപേക്ഷിക്കുവാൻ കഴിയുകയുളളു.
അങ്ങനെ വരുമ്പോൾ മൃതദേഹം നാട്ടിലേക്ക് അയക്കുവാൻ ഒരുപാട് കാലതാമസം എടുക്കും,ഇത് അടിയന്തിരമായി പരിഹരിക്കേണ്ട കാര്യമാണെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിപറയുന്നു.മാത്രമല്ല ഞായാറാഴ്ചകളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവർത്തിക്കാത്തതിനാൽ പ്രവാസികളുടെ ബന്ധു മിത്രാദികൾക്ക് അവരുടെ പ്രിയപ്പെട്ടവരുടെ മയ്യത്ത് അവസാനമായി ഒരു നോക്ക് കാണുവാൻ കാത്തിരിക്കേണ്ടതിൻ്റെ ദെെർഘ്യം കൂടും.
മന്ത്രാലയത്തിലെ അധികാരികളോട് വിവരം അന്വേഷിച്ചപ്പോൾ മന്ത്രിയുമായി സംസാരിക്കുവാൻ ആവശ്യപ്പെടുകയാണ്.മാറി വരുന്ന നിയമങ്ങൾ മൂലം ഗൾഫ് രാജൃങ്ങളിൽ മൃതദേഹങ്ങൾ കെട്ടി കിടക്കേണ്ട അവസ്ഥ സംജാതമാകുന്നു.ഇത് പ്രവാസികളുടെ മൃതദേഹത്തോട് കാണിക്കുന്ന അനാദാരവാണ്.അപ്രതീക്ഷതമായി കൊണ്ട് വന്ന ഈ നിയമം ഉടൻ തന്നെ ഇല്ലാതാക്കുവാൻ കേന്ദ്ര സർക്കാരിനോട് അപേക്ഷിക്കുന്നതായും അഷ്റഫ് താമരശ്ശേരി വാർത്ത കുറിപ്പിൽ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us