/sathyam/media/media_files/rP1BKYNLTOyCeHJhZ4SP.jpeg)
കോഴിക്കോട്. മലബാറിന്റെ പൊതുവേയും വയനാട് ജില്ലയുടെ പ്രത്യേകിച്ചും അടിയന്തരാവശ്യങ്ങൾ നേടിയെടുക്കുന്നതിനും, തുടർ പ്രവർത്തനങ്ങൾ യോജിച്ചു നടത്തുന്നതിനും മലബാർ ഡെവലപ്മെന്റ് കൗൺസിൽ, മലബാർ ഡവലപ്മെന്റ് കോഡിനേഷൻ കമ്മിറ്റി,വയനാട് ചേംബർ എന്നീ സംഘടനകളുടെ അടിയന്തരയോഗം ചേർന്നു.
കൽപ്പറ്റ വയനാട് ചേമ്പർ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷ വഹിച്ചു. സംസ്ഥാന സർക്കാരിന്റെ നവ കേരള സദസ്സിനെ പ്രതീക്ഷയോടെ നോക്കി കാണുന്നതെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ടും കോഡിനേഷൻ കമ്മിറ്റി ചെയർമാനുമായഷെവ. സി. ഇ ചാക്കുണ്ണി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
നവ കേരള സദസ്സിൽ മലബാർ ഡെവല കൗൺസിൽ കോഴിക്കോടും, വയനാട് ചേംബർ ഓഫ്കോമേഴ്സ് കൽപ്പറ്റയിൽ വെച്ചും സമർപ്പിച്ച നിവേദനങ്ങൾക്ക് അനുകൂല നിലപാട് അറിയിച്ച മറുപടികളാണ് മുഖ്യമന്തിയിൽ നിന്നും വകുപ്പ് മന്ത്രിമാരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് യോഗം വിലയിരുത്തി.
/sathyam/media/media_files/fxxZY0NIoRKaroITs1wE.jpeg)
ബേപ്പൂർ- യുഎഇ സെക്ടറിൽ ചാർട്ടേഡ് വിമാന, യാത്ര ചരക്കു കപ്പൽ സർവീസ്, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് വലിയ വിമാന സർവീസ്, എയിംസ് കോഴിക്കോട്, റോപ് വേ , എൻഎച്ച് 766 രാത്രികാല യാത്ര നിരോധനം പിൻവലിക്കുക, കോഴിക്കോട്,കൊച്ചി നഗരങ്ങളെ ബന്ധിപ്പിച്ച് നെഞ്ചങ്കോട് റെയിൽപാത, വയനാട് ജില്ലയിൽ എയർ സ്ട്രിപ്പ്, മലബാറിലേക്ക് പൊതുവേയും, വയനാട്ടിലേക്ക് പ്രത്യേകിച്ചും ഉള്ള ടൂറിസ്റ്റുകളുടെ യാത്രാ ദുരിതം പരിഹരിക്കുന്നതിന് ഗതാഗത കണക്ടീവിറ്റി മെച്ചപ്പെടുത്തുക, താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരു കുറക്കാൻ തുരങ്കപാത, ബൈപ്പാസ് നിർമ്മാണം എന്നീ പ്രായോഗിക ആവശ്യങ്ങളാണ് സമർപ്പിച്ചതെന്ന് യോഗത്തിൽ വിശദീകരിച്ചു.
ആവശ്യങ്ങൾ എത്രയും വേഗം നേടിയെടുക്കുന്നതിന് കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ
സമ്മർദ്ദം ചെലുത്താനുംതീരുമാനിച്ചു. യോഗത്തിൽ ജിയോ ജോബ്(എം ഡി. സി ) വയനാട് ചേംബർ വൈസ് പ്രസിഡന്റ് മോഹനൻ ചന്ദ്രഗിരി, ഡയറക്ടർ ഒ. വീരേന്ദ്രകുമാർഎന്നിവർ സംസാരിച്ചു. സുൽത്താൻബത്തേരി സപ്ത റിസോർട്ടിൽ നീലഗിരി- വയനാട് എൻ എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി യോഗത്തിൽ ഇതേ അഭിപ്രായം കൺവീനർ അഡ്വക്കേറ്റ് ടി എം റഷീദ് പ്രകടിപ്പിച്ചതായും,കേരള സദസിൽ നിവേദനം സമർപ്പിച്ചതായും അറിയിച്ചു.മോഹനൻ ചന്ദ്രഗിരി സ്വാഗതവും, ഓ വീരേന്ദ്രകുമാർ നന്ദിയും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us