/sathyam/media/media_files/X4w9jHnZAcftxNdRpeZ9.jpg)
കോഴിക്കോട്: കാരന്തൂർ മർകസിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന കശ്മീരി വിദ്യാർത്ഥികളുമായി സംവദിച്ച് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരള സിലബസ് പ്രകാരം പഠിക്കുന്ന വിദ്യാർത്ഥികളുടെ പഠനാനുഭവവം മന്ത്രി ചോദിച്ചറിഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്തെ മികവിലും കേരള സർക്കാർ ഒരുക്കുന്ന സൗകര്യങ്ങളിലും വിദ്യാർഥികൾ മന്ത്രിയെ കൃതജ്ഞതയറിയിച്ചു.
2004 ൽ അന്നത്തെ കശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ്യു സഈദിന്റെ പ്രത്യക നിർദേശത്തെ തുടർന്നാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കശ്മീരി വിദ്യാർത്ഥികൾക്ക് മർകസിൽ സൗജന്യ പഠന സൗകര്യമൊരുക്കിയത്. നിലവിൽ ഇരുനൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന മർകസ് എമിറൈറ്റ്സ് ഹോം ഫോർ കശ്മീരിൽ ഇതിനകം ആയിരത്തിലധികം വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയിട്ടുണ്ട്.
ഈ വിദ്യാർത്ഥികൾ സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് വർഷങ്ങളായി പങ്കെടുക്കുകയും സംസ്ഥാന തലത്തിൽ വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടാറുമുണ്ട്. കശ്മീരി വിദ്യാർഥികളുടെ നേട്ടങ്ങളെ മന്ത്രി അഭിനന്ദിക്കുകയും കേരളത്തിൽ പഠനം തുടരുന്നതിലുള്ള സന്തോഷം അറിയിക്കുകയും ചെയ്തു.
വിവിധ പരിപാടികളിൽ സംബന്ധിക്കുന്നതിനായി വയനാട്ടിലേക്കുള്ള യാത്രാമധ്യേ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കുന്നതിനായാണ് മന്ത്രി മർകസിൽ എത്തിയത്. പരസ്പരം സുഖവിവരങ്ങൾ പങ്കിട്ട ഇരുവരും മർകസിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us