ആറാട്ടുപുഴ വേലായുധ പണിക്കരുടെ 150 മത് രക്തസാക്ഷിത്വ വാർഷികം ഇന്ന് ; ഉദ്ഘാടനം സ്വാമി ഭദ്രാനന്ദ

New Update
3

കോഴിക്കോട് :ഈഴവ സമുദായത്തിൽ ജനിച്ച സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനും യോദ്ധാവുമായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ 150 മത് രക്തസാക്ഷിത്വ വാർഷികം എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയന്റെ ആഭിമുഖ്യത്തിൽ വിപുലമായി  ആചരിക്കുവാൻ തീരുമാനിച്ചതായി യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അറിയിച്ചു.
 
2024 ജനവരി 8 ന് വൈകീട്ട് 4 മണിക്ക് അളകാപുരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സ്വാമി ഭദ്രാനന്ദ നിർവ്വഹിക്കും. എസ് എൻ  ഡി പി യൂത്ത്മൂവ്മെന്റ് സംസ്ഥാന കമ്മറ്റി അംഗം ബിബിൻഷാൻ കോട്ടയം അനുസ്മരണ പ്രഭാഷണം നടത്തും. സിനിമാ നടൻ കോഴിക്കോട് ജയരാജൻ, കായിക താരം അഭയ് കെ ഹർഷൻ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിക്കും.

Advertisment
Advertisment