New Update
/sathyam/media/media_files/2SFSt7lFLGcEERJx9Zse.jpeg)
കോഴിക്കോട്: മർകസ് വിദ്യാർഥി യൂണിയൻ ഇഹ്‌യാഉസ്സുന്നയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഖാഫ്' ആർട്സ് ഫെസ്റ്റ് ആറാമത് എഡിഷൻ പ്രഖ്യാപിച്ചു. ജനുവരി 13, 14 ന് നടക്കാനിരിക്കുന്ന ഫെസ്റ്റിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവ്വഹിച്ചു.
Advertisment
'മധ്യധാരയുടെ മാന്ത്രികത' എന്ന പ്രമേയത്തിന്റെ ലോഞ്ചിങ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി നിർവഹിച്ചു. സീനിയർ മുദർരിസ് വി പി എം ഫൈസി വില്യാപള്ളിയും സയ്യിദ് ശിഹാബുദ്ദീൻ ജീലാനിയും ടീമുകൾക്കുള്ള പതാക കൈമാറി. വിദ്യാർഥിയൂണിയൻ പ്രസിഡന്റ് സയ്യിദ് അഹ്‌മദ് ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. ശഫീഖ് കൈതപ്പൊയിൽ പദ്ധതിയും ശിബിലി മഞ്ചേരി പ്രമേയവും അവതരിപ്പിച്ചു. താജുദ്ദീൻ കട്ടിപ്പാറ സ്വാഗതം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us