മലബാറിലെ തീവണ്ടി യാത്ര ദുരിതം ലഘൂകരിക്കും :എ ഡി ആർ എം

New Update
8

കോഴിക്കോട് : പാലക്കാട് ഡിവിഷനിലെ തീവണ്ടി യാത്ര ദുരിതം ലഘൂകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും, ഡിവിഷൻ പരിധിക്ക്  പുറത്തുള്ള മറ്റ് ആവശ്യങ്ങൾ  മേലാധികാരികളെ അറിയിക്കാമെന്നും പാലക്കാട് ഡിവിഷൻ അഡീഷണൽ റെയിൽവേ മാനേജർ എസ്. ജയകൃഷ്ണൻ ഐ ആർ എസ് ഇ ഇ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളെ അറിയിച്ചു.

Advertisment

മെഡിക്കൽ കോളേജ് പാസഞ്ചർ റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ കോൺഫെഡറേഷൻ  സ്പോൺസർ ചെയ്ത അവിടത്തെ പ്രീമിയം ഇരിപ്പിടങ്ങൾ ആവശ്യമുള്ള മറ്റു റെയിൽവേ സ്റ്റേഷനുകളിലേക്ക്  വിന്യസിക്കണം എന്ന ആവശ്യം  അദ്ദേഹം അംഗീകരിച്ചു.മലബാർ മേഖലയിലെ യാത്രക്കാർ മുൻകാലങ്ങളില്ലാത്ത സമയ - ധനനഷ്ടങ്ങളും ദുരിതങ്ങളും ആണ് അനുഭവിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.

പരശുറാം എക്സ്പ്രസ്  ഉൾപ്പെടെയുള്ള ട്രെയിനുകളിൽ തിരക്കും മൂലം യാത്രക്കാർക്ക് ദിനംപ്രതി അപകടം സംഭവിക്കുന്ന കാര്യം അദ്ദേഹവുമായുള്ള കൂടിക്കാഴ്ച്ചയിൽ അവർ സൂചിപ്പിച്ചു. വന്ദേ ഭാരത് വന്നതോടുകൂടി മറ്റു തീവണ്ടികൾ ദീർഘസമയം പല സ്ഥലങ്ങളിൽ പിടിച്ചി ടുന്നതും, ഏറ്റവും യാത്രക്കാർക്ക് ആവശ്യമുള്ള സമയങ്ങളിൽ കോഴിക്കോട് നിന്ന്  വടക്ക് -തെക്ക് ഭാഗങ്ങളിലേക്ക് തീവണ്ടികൾ ഇല്ലാത്തതും, പാസഞ്ചർ ട്രെയിൻ പൂർണ്ണമായും ഭാഗികമായും ഇടയ്ക്കിടെ റദ്ദ് ചെയ്യുന്ന കാര്യങ്ങളും   ശ്രദ്ധയിൽപ്പെടുത്തി. അടിയന്തരമായി പ്രായോഗികതലത്തിൽ മുൻഗണന ക്രമത്തിൽ റെയിൽവേ നടപ്പാക്കേണ്ട ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള നിവേദനം നൽകി ചർച്ച നടത്തി.

അഡീഷണൽ ഡി ആർ എം, അനിൽകുമാർ, എ ഡി എം ഇ  പി രവീന്ദ്രൻ, സീനിയർ ഡിവിഷണൽ  എൻജിനീയർ അഭിഷേക് വർമ്മ, കോഴിക്കോട് സ്റ്റേഷൻ മാനേജർ ഹരീഷ് സി. കെ  മറ്റു ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്നു.
കോൺഫെഡറേഷൻ ദേശീയ വർക്കിംഗ് ചെയർമാൻ  ഷെവ. സി. ഇ. ചാക്കുണ്ണി, കേരള റീജിയൻ പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, വൈസ് പ്രസിഡണ്ട്  മാത്യു ജോസഫ്, എം എൻ ഉല്ലാസൻ, ലൂയിസ് സാംസൺ സി.ജി  എന്നിവരാണ് നിവേദനം നൽകിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതിന്റെ വൻ പദ്ധതിയുടെ  മുന്നൊരുക്കങ്ങൾക്കാണ് റെയിൽവേ ഉദ്യോഗസ്ഥസംഘം കോഴിക്കോട് എത്തിയത്.

Advertisment