Advertisment

വ്യാപാര മേഖലയിലെ വർഗീയ പരസ്യം; കനത്ത വില നൽകേണ്ടിവരുമെന്ന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ

New Update
എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ യൂത്ത് മൂവ്മെൻറ് ജോബ് ഫെയർ ഇൻറർവ്യൂ ജൂൺ 30 ന്

കോഴിക്കോട്: സർവ്വധർമ്മ സമഭാവനയുടെയും ബഹുസ്വരതയുടെയും മണ്ണായ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ കേരളത്തിൽ വ്യാപാര വ്യവസായ മേഖലകളിൽ അടുത്ത കാലത്തായി കാണുന്ന അനഭിലഷണീയമായ ചില പ്രവണതകൾ സമൂഹത്തിൽ വ്യത്യസ്ത മത വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്നതും പരസ്പര വിശ്വാസം തകർക്കുന്നതുമാണെന്നും അന്ത: ചിദ്രങ്ങൾ ഉണ്ടാക്കുന്ന ഇത്തരം നീക്കങ്ങളെ മുളയിലേ നുള്ളിയില്ലെങ്കിൽ സമൂഹം വലിയ വില കൊടുക്കേണ്ടി വരുമെന്നും എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ നേതൃയോഗം പ്രമേയം ചൂണ്ടി കാണിച്ചു. 

Advertisment
 
അൽ മുക്താർ ജ്വല്ലറിയുടെ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന പരസ്യം പിൻവലിക്കണമെന്നും സമൂഹത്തിൽ സ്പർധയുണ്ടാക്കുന്ന ജ്വല്ലറി ഉടമസ്ഥർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 
 
യോഗത്തിൽ  യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി

സുധീഷ് കേശവപുരി യോഗം ഡയറക്ടർ  കെ. ബിനുകുമാർ എന്നിവർ പ്രസംഗിച്ചു.
Advertisment