എണ്ണ കമ്പനികൾ ഇന്ധന വില കുറയ്ക്കണം : മലബാർ ഡെവലപ്മെന്റ് കൗൺസിൽ

New Update
പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി ജിഎസ്‌ടി പരിധിയിൽ ഉൾപ്പെടുത്തണം. എണ്ണക്കമ്പനികൾക്ക് നൽകിയ ഇന്ധന വില നിർണയ അവകാശം പിൻവലിക്കണം - വിവിധ സംഘടനകൾ

കോഴിക്കോട്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ പൊതുമേഖലാ എണ്ണ കമ്പനികൾ ആനുപാതികമായി പെട്രോൾ, ഡീസൽ  വിലകുറക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ രക്ഷാധികാരി ഡോ. എ. വി. അനൂപ്, പ്രസിഡന്റ് സി. ഇ. ചാക്കുണ്ണി എന്നിവർ ബന്ധപ്പെട്ടവരോട്  അഭ്യർത്ഥിച്ചു. 

Advertisment

അമേരിക്കൻ വിപണിയിൽ അസംസ്കൃത എണ്ണയുടെ വില 70, പശ്ചിമേഷ്യയിൽ  72 ഡോളറിൽ താഴെ എത്തി. എന്നാൽ ഇതിനാനുപാതിക മായി ആഭ്യന്തരപണിയിൽ  കമ്പനികൾ വില കുറച്ചിട്ടില്ല . വിമാന സർവീസ് നടത്തുന്നതിന്റെ  40% ചിലവുംഇന്ധനത്തിനാണ്.

വിമാന ഇന്ധനത്തിന്റെ(എ. ടി. എഫ് ) വില കുറച്ചാൽ അമിതവിമാന നിരക്കിൽ നിന്ന് ഒരു പരിധിവരെ ദേശീയാന്തർദേശീയ വിമാനയാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകും. മാത്രമല്ല സമസ്ത മേഖലകൾക്കും ഇന്ധന വിലക്കുറവ് ആശ്വാസമാകും. എത്രയും വേഗം ഇന്ധന വില കുറയ്ക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പൊതുമേഖല എണ്ണ കമ്പനികളിൽ സമ്മർദം ചെലുത്തണമെന്ന് അവർ അഭ്യർത്ഥിച്ചു.

Advertisment