/sathyam/media/media_files/lNNnM4eFzemoeVxZ678e.jpeg)
ബഹുസ്വരതയാണ് ഇന്ത്യൻ സംസ്കാരത്തിന്റെ അടിത്തറ എന്നും എതിർ ശബ്ദം പ്രകടിപ്പിക്കുന്നവരെ അംഗീകരിക്കുവാനും ഉൾക്കൊള്ളാനും കഴിയുക എന്നതാണ് ജനാധിപത്യത്തിന്റെ മനോഹാരിതയെന്നും മുൻ എം.എൽ.എ. കെ.എൻ.എ ഖാദർ പറഞ്ഞു. പ്രമുഖ വാഗ്മിയും ദേവഗിരി സെൻറ് ജോസഫ് കോളേജ് അധ്യാപകനുമായിരുന്ന പ്രൊഫസർ അലക്സാണ്ടർ സഖറിയാസിന്റെ പതിനാലാം ചരമവാർഷികത്തോടനുബന്ധിച്ച് താളിയോല സാംസ്കാരിക സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളന ഉദ്ഘാടനവും പുരസ്കാര വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതങ്ങളുടെ ആത്മാവ് ധാർമ്മിക മൂല്യങ്ങളാണെന്നും മൂല്യങ്ങൾ ജീവതത്തിൽ പകർത്താൻ സമൂഹം തയ്യാറാകണമെന്നും ജീവിതമൂല്യങ്ങൾ ഉയർത്തി പിടിച്ച പൊതുപ്രവർത്തകനായിരുന്നു അലക്സാണ്ടർ സഖറിയാസ് എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സമിതി പ്രസിഡൻറ് പി. ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു.
/sathyam/media/media_files/933fOCggENohGEpjwSyk.jpeg)
2023 ലെ സാമൂഹിക പ്രവർത്തകനുള്ള പ്രൊഫസർ അലക്സാണ്ടർ സഖറിയാസ് സ്മാരക താളിയോല പുരസ്കാരം കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻറ് പ്രൊഫസർ ടി.എം. രവീന്ദ്രനും കോളജ് വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ കഥാ പുരസ്കാരം കേരള സർവകലാശാലയിലെ ആദിത്ത് കൃഷ്ണയ്ക്കും കെ.എൻ.എ.ഖാദർ നൽകി. ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാദർ ജോൺ മണ്ണാറത്തറ , കെ.എഫ്. ജോർജ്, മോഹനൻ പുതിയോട്ടിൽ, സാം തോമസ്, പത്മനാഭൻ വേങ്ങേരി, കെ.സി.ജയപ്രകാശൻ , വ.പി.സനീബ് കുമാർ , അഷ്റഫ് ചേലാട്ട് , പി. വൈരമണി എന്നിവർ പ്രസംഗിച്ചു. പ്രൊഫസർ ടി.എം. രവീന്ദ്രൻ , ആദിത്ത് കൃഷ്ണ എന്നിവർ മറുപടി പ്രസംഗം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us