കോഴിക്കോട് കുന്ദമംഗലത്ത് ഹോണ്ട ബിഗ്‌വിങ് ഔട്ട്‌ലെറ്റ് തുറന്നു

New Update
honda

കോഴിക്കോട്:  ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എച്ച്എംഎസ്‌ഐ), പ്രീമിയം മോട്ടോര്‍സൈക്കിളുടെ സെയില്‍സ് ആന്‍ഡ് സര്‍വീസ് ഔട്ട്‌ലെറ്റായ ഹോണ്ട ബിഗ്‌വിങ്, കോഴിക്കോട് കുന്ദമംഗലത്ത് ഉദ്ഘാടനം ചെയ്തു. 18/19എ, കരിപ്പാല്‍, കാരന്തൂര്‍, കുന്ദമംഗലം, കോഴിക്കോട്-673571 (കേരളം) എന്ന വിലാസത്തിലാണ് പുതിയ ബിഗ്വിങ് ഔട്ട്‌ലെറ്റ്. ഇതോടെ ഇന്ത്യയിലുടനീളം 30ലധികം പ്രവര്‍ത്തന ടച്ച് പോയിന്റുകളില്‍ ഉപഭോക്താക്കള്‍ക്ക് ബിഗ്‌വിങ് അനുഭവം ലഭ്യമാവും.

Advertisment

ബ്ലാക്ക് ആന്‍ഡ് വൈറ്റ് മോണോക്രോമാറ്റിക് പ്രമേയത്തില്‍ അലങ്കരിച്ച ബിഗ്വിങ്‌സ് വാഹനങ്ങളെ അതിന്റെ പൂര്‍ണ ആഢംബരത്തോടെയാണ് പ്രദര്‍ശിപ്പിക്കുന്നത്. ഉപഭോക്താവിന്റെ ഉത്പന്നവുമായും ആക്‌സസറികളുമായും ബന്ധപ്പെട്ട സംശയങ്ങള്‍ ബിഗ്‌വിങിലെ മികച്ച പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണ് പരിഹരിക്കുന്നത്. തിരയല്‍ മുതല്‍ വാങ്ങല്‍ വരെയുള്ള കാര്യങ്ങള്‍ എളുപ്പമാക്കുന്നതിന് വിശദമായ എല്ലാ വിവരങ്ങളോടും കൂടിയ വെബ്‌സൈറ്റും (www.HondaBigWing.in) ലഭ്യമാണ്.

Advertisment