New Update
/sathyam/media/post_banners/RhWJLakZVphqGCVRLraS.webp)
കോഴിക്കോട്: നിപ ഭീതി മാറിയതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്. തിങ്കളാഴ്ച മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ പ്രവർത്തനം ആരംഭിക്കും.
Advertisment
കണ്ടെയിന്‍മെന്‍റ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈന് ക്ലാസ് പുനരാരംഭിക്കും. സ്ഥാപനങ്ങൾ പ്രോട്ടോക്കോൾ പാലിക്കണമെന്നും
ജില്ല കളക്ടർ പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ ഇന്നലെ ലഭിച്ച 7 പരിശോധന ഫലവും നെഗറ്റീവ് ആണ്. നിലവിൽ 915 പേരാണ് നിപ സമ്പർക്കപ്പട്ടികയിലുള്ളത്. ഇവർ ഐസൊലേഷനിൽ കഴിയുകയാണ്. ഇന്നലെ 66 പേരെക്കൂടി സമ്പർക്ക പട്ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആകെ 373 പേരെയാണ് സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us