കോ​ഴി​ക്കോ​ട് വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി കവർച്ച; ഗുണ്ടസംഘം അറസ്റ്റിൽ

New Update
66

കോ​ഴി​ക്കോ​ട്: ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ടി​ൽ ​നി​ന്ന് ബ​ല​മാ​യി വി​ളി​ച്ചി​റ​ക്കി ന​ഗ​ര​ത്തി​ലെ ബാ​റി​ലെ​ത്തി​ച്ച് ക​ത്തി​കാ​ട്ടി പ​ണ​വും കാ​റു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ ഗു​ണ്ട​സം​ഘം അ​റ​സ്റ്റി​ൽ. നി​ര​വ​ധി മോ​ഷ​ണം, പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്വ​ദേ​ശി ബി​ലാ​ൽ ബ​ക്ക​ർ (27), തൊ​ണ്ട​യാ​ട് സ്വ​ദേ​ശി എ​ട​ശ്ശേ​രി മീ​ത്ത​ൽ ധ​നേ​ഷ് (32), കൊ​മ്മേ​രി സ്വ​ദേ​ശി സു​ബി​ൻ പോ​ൾ (36) എ​ന്നി​വ​രെ​യാ​ണ് ക​സ​ബ പൊ​ലീ​സും സി​റ്റി ക്രൈം ​സ്ക്വാ​ഡും ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.

Advertisment

ഒ​ക്ടോ​ബ​ർ ആ​റി​ന് പ​ക​ൽ 11നാ​ണ് കേസിനാസ്പദമായ സംഭവം നടന്നത്. ത​ല​ക്കു​ള​ത്തൂ​ർ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്റെ സി​വി​ൽ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള വീ​ട്ടി​ലെ​ത്തി​യ സം​ഘം ബ​ല​മാ​യി പി​ടി​ച്ചി​റ​ക്കി ന​ഗ​ര​ത്തി​ലെ ബാ​റി​ലെ​ത്തി​ച്ച് മ​ർ​ദി​ക്കു​ക​യും ക​ത്തി​കാ​ണി​ച്ച് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന കാ​റും ല​ക്ഷം രൂ​പ​യും ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

കേ​സെ​ടു​ത്ത പൊ​ലീ​സ് ബാ​റി​ലെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ കു​പ്ര​സി​ദ്ധ​നാ​യ ബി​ലാ​ൽ ബ​ക്ക​റും കൂ​ട്ടാ​ളി​ക​ളു​മാ​ണെ​ന്ന് ആണ്ടെത്തുകയും തുടർന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു.  

ടൗ​ൺ അ​സി. ക​മീ​ഷ​ണ​ർ പി. ​ബി​ജു​രാ​ജ്, ക​സ​ബ ഇ​ൻ​സ്​​പെ​ക്ട​ർ കൈ​ലാ​സ് നാ​ഥ്, എ​സ്.​ഐ ജ​ഗ​മോ​ഹ​ൻ ദ​ത്ത​ൻ, എ.​എ​സ്.​ഐ ഷൈ​ജു, എ​സ്.​സി.​പി.​ഒ​മാ​രാ​യ പി. ​സ​ജേ​ഷ് കു​മാ​ർ, പി. ​സു​ധ​ർ​മ​ൻ, കെ. ​ര​ഞ്ജി​ത്ത്, സി.​പി.​ഒ യു. ​അ​ർ​ജു​ൻ, സി​റ്റി ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എം. ​ഷാ​ലു, സി.​കെ. സു​ജി​ത്ത് എന്നിവരടങ്ങിയ  അ​ന്വേ​ഷ​ണ സംഘമാണ് പ്രതികളെ പിടികൂടിയത്.  പ്രതികൾ ക​വ​ർ​ന്ന കാ​ർ എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സി​ലെ പാ​ർ​ക്കി​ങ് സ്ഥ​ല​ത്തു​ നി​ന്ന്  കണ്ടെടുത്തിട്ടുണ്ട്. 

Advertisment