/sathyam/media/media_files/zbwkPhNPnZ8yR6DGC8v3.jpeg)
കോഴിക്കോട്:വിശ്വ ഗുരു ശ്രീനാരായണ ഗുരുദേവന്റെ 169 മത് ജയന്തിയെ വരവേറ്റ് കൊണ്ട് കേരളത്തിനകത്തും പുറത്തും എസ് എൻ ഡി പി യോഗത്തിന്റെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ചിങ്ങം 1 പതാകദിനമായി ആഘോഷിച്ചു.
പതാക ദിനാചരണത്തിന്റെ ഭാഗമായി എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയന്റെ ആഭിമുഖ്യത്തിൽ നൂറുകണക്കിന് കേന്ദ്രങ്ങളിൽ പതാക ഉയർത്തി.
യൂണിയൻ ആസ്ഥാനമായ വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരു വരാശ്രമത്തിലും ശാഖാ കേന്ദ്രങ്ങളിലും സ്ഥാപനങ്ങളാലും ശ്രീനാരായണീയ ഭവനങ്ങളിലും പീത പതാക ഉയർന്നു.
യൂണിയൻ ആസ്ഥാനമായ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം പതാക ഉയർത്തി.യൂണിയൻ കൗൺസിലർ വി.സുരേന്ദ്രൻ ഗുരുവരാശ്രമം മേൽശാന്തി ഉണ്ണിക്കൃഷ്ണൻ ശാന്തി യോഗം ഡയറക്ടർ കെ. ബിനുകുമാർ എന്നിവർ സംബന്ധിച്ചു.
ശ്രീനാരായണ സെൻട്രൽ സ്കൂളിൽ ഹെഡ്മിസ്ട്രസ് ഉഷാ വിവേക് അരുവിപ്പുറം നിധി ലിമിറ്റഡിൽ മേനേജർ സ്മിത എ. ടി.എസ് എൻ ഡി പി യോഗം വെസ്റ്റ്ഹിൽ ശാഖയിൽ യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി എന്നിവരും പതാക ഉയർത്തി.
ഗോവിന്ദപുരം ശ്രീനാരായണ മന്ദിരത്തിൽ ശാഖ പ്രസിഡന്റ് പൂവത്തിങ്ങൽ പ്രഭാകരൻ, മാങ്കാവ് ശാഖയിൽ സെക്രട്ടറി എം ടി മനോജ്, കോവൂർ ശാഖയിൽ സെക്രട്ടറി കെ. അരവിന്ദാക്ഷൻ എരഞ്ഞിപ്പാലം ശാഖയിൽ സെക്രട്ടറി സി പി കുമാരൻ ബിലാത്തിക്കുളം ശാഖയിൽ പ്രസിഡന്റ് അഡ്വ. ആർ ബിനുരാജ് കക്കുഴിപ്പാലം ശാഖയിൽ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, അത്താണിക്കൽ ശാഖയിൽ സെക്രട്ടറി കെ ബാലൻ പുതിയങ്ങാടി ശാഖയിൽ പ്രസിഡന്റ് പറമ്പത്ത് സുരേന്ദ്രൻ വെങ്ങാലി ശാഖയിൽ പ്രസിഡന്റ് തയ്യിൽ ജനാർദ്ദനൻ, പറമ്പത്ത് ശാഖയിൽ യൂണിയൻ കൗൺസിലർ പി കെ ഭരതൻ ചേളന്നൂർ ശ്രീനാരായണ മന്ദിരത്തിൽ ശാഖാ പ്രസിഡന്റ് എസ് ജി ഗിരീഷ്, പുല്ലാളൂർ ശാഖയിൽ പ്രസിഡന്റ് കെ വി ഭരതൻ , നരിക്കുനി ശാഖയിൽ സെക്രട്ടറി പി അപ്പു എന്നിവരും പതാക ഉയർത്തി.
ചിങ്ങം 1 മുതൽ ഗുരുദേവന്റെ മഹാ സമാധി ദിനമായ കന്നി 5 വരെ ശ്രീനാരായണ ധർമചര്യാ മാസമായി ആചരിക്കുമെന്നും ഗുരുമന്ദിരങ്ങളിലും ഭവനങ്ങളിലും ഗുരുദേവകൃതികൾ പാരായണം ചെയ്യുമെന്നും യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us