പ്രൊഫസർ അലക്സാണ്ടർ സഖറിയാസ് സ്മാരകതാളിയോല പുരസ്കാരം പ്രൊഫ. ടി.എം. രവീന്ദ്രന്

New Update
3333

കോൺഗ്രസ് നേതാവും പ്രഭാഷകനും ദേവഗിരി സെൻറ് ജോസഫ് കോളേജ് അധ്യാപകനു മായിരുന്ന പ്രൊഫസർ അലക്സാണ്ടർ സഖറിയാസിന്റെ അനുസ്മരണാർത്ഥം താളിയോല സാംസ്കാരിക സമിതി സാമൂഹിക പ്രവർത്തനത്തിന് ഏർപ്പെടുത്തിയ പുരസ്കാരത്തിന്  മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻറ് പ്രൊഫസർ ടി.എം. രവീന്ദ്രൻ അർഹനായി. കോളേജ് വിദ്യാർത്ഥികൾക്ക് സംസ്ഥാനടിസ്ഥാനത്തിൽ സംഘടിപ്പിച്ച കഥാ മൽസരത്തിൽ കേരള സർവ്വകലാശാലയിലെ ആദിത്ത് കൃഷ്ണയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.

Advertisment

3333

താളിയോല സാംസ്കാരിക സമിതി പ്രസിഡൻറ് പി.ഐ. അജയൻ, കെ.എഫ്. ജോർജ് , സാം തോമസ്, സി.എ. ഹബീബ് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ആഗസ്റ്റ് 22 ന്, വൈകുന്നേരം 5, മണിക്ക് ചാവറ കൾചറൽ സെന്റർ ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മുൻ എം.എൽ.എ. കെ.എൻ.എ.ഖാദർ പുരസ്കാരം നൽകുമെന്ന് സമിതി പ്രസിഡന്റ് പി.ഐ. അജയൻ അറിയിച്ചു.  ഫോൺ - 9446407893

Advertisment