തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൂറു തൊഴിൽ ദിനങ്ങൾക്ക് ആയിരം രൂപ ബോണസ്  ; ബി ജെ എം എസ് കോഴിക്കോട് ജില്ലാ കമ്മറ്റി അഭിനന്ദനം രേഖപ്പെടുത്തി

New Update
3333

കോഴിക്കോട് :തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൂറു തൊഴിൽ ദിനങ്ങൾക്ക് ആയിരം രൂപ ബോണസ് അനുവദിച്ച  മോദിസർക്കാറിനെ ബി ജെ എം എസ് ( ഭാരതീയ ജനതാ മസ്ദൂർ സംഘ് ) കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം പ്രമേയം അഭിനന്ദനം രേഖപ്പെടുത്തി. അത്താണിക്കൽ ശ്രീനാരായണ സെൻട്രൽ സ്കൂളിൽ വെച്ച് ചേർന്ന യോഗത്തിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം ബാലകൃഷ്ണൻ നിർവ്വഹിച്ചു.
ജില്ലാ പ്രസിഡന്റ് സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു.

Advertisment

ജില്ലാ ജനറൽസെക്രട്ടറി ഒ.കെ ധർമ്മരാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദകുമാർ. വി സംസ്ഥാന സെക്രട്ടറി ഷനൂപ് താമരക്കുളം ജില്ലാ വൈസ് പ്രസിഡന്റുമാരായ അരീക്കൽ രാജൻ, ബിജു ഭാരത്, രാജീവ് കുഴിപ്പള്ളി,സെക്രട്ടറി മാരായ പി എം ശ്യാംലാൽ, ദീപ പൂനൂർ , കെ സി സുധീർ രാജ് എന്നിവർ പ്രസംഗിച്ചു.

സെപ്തംബർ 10 ന് എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ ജില്ലയിൽ നിന്ന് നൂറ് പ്രതിനിധികളെ പങ്കെടുപ്പിക്കാനും നിയോജ മണ്ഡലം അടിസ്ഥാനത്തിൽ കമ്മറ്റികൾ രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു.

Advertisment