കേരളത്തിനായി ബൂട്ടണിയുന്ന കൊടിയത്തൂരിലെ മിജ്‌വാദിനെയും അതുലിനെയും വെല്‍ഫെയര്‍പാര്‍ട്ടി ആദരിച്ചു

New Update
36655

കൊടിയത്തൂര്‍: ഡല്‍ഹിയില്‍ നടക്കുന്ന സുബ്രതോ കപ്പ് അന്തര്‍ ദേശീയ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ (അണ്ടര്‍ 14) കേരളത്തിനായി കളിക്കാന്‍ യോഗ്യത നേടിയ കൊടിയത്തൂര്‍ സ്വദേശികളെ വെല്‍ഫെയര്‍ പാര്‍ട്ടി ആദരിച്ചു. കാരക്കുറ്റി പുല്‍പറമ്പില്‍ അബ്ദുല്‍ നാസറിന്റെ മകന്‍ മിജ്‌വാദ്, ഷാജിയുടെ മകന്‍ അതുല്‍ എന്നിവര്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് കെ.ടി ഹമീദ് സമ്മാനിച്ചു.

Advertisment

ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ അബൂബക്കര്‍, റഫീഖ് കുറ്റ്യോട്ട്, സാലിം ജീറോഡ്, സി.വി അബ്ദുറഹിമാന്‍, ആലിക്കുട്ടി, പുതിയോട്ടില്‍ അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു. ചേലേമ്പ്ര എന്‍.എന്‍.എം ഹയര്‍സ്സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികളായ ഇവര്‍ കാരക്കുറ്റി ക്രസന്റ് ഫുട്‌ബോള്‍ അക്കാദമിയിലാണ് പരിശീലനം നേടുന്നത്. 

Advertisment