/sathyam/media/media_files/DIWutD6XiRKUOjD7cuVf.jpeg)
കോഴിക്കോട്: കേരളത്തിലെ യുവ സമൂഹം നാട്ടിൽ നിന്നും വിദേശങ്ങളിലേക്ക് രക്ഷപ്പെടുകയാണെന്നും ഈ നില തുടർന്നാൽ അധികം താമസിയാതെ കേരളം വൃദ്ധ സദനമായി മാറുമെന്നും പ്രശസ്ത സാഹിത്യകാരൻ വി ആർ സുധീഷ് പറഞ്ഞു.
വെസ്റ്റ്ഹിൽ അനാഥ മന്ദിര സമാജത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/media_files/ZoENwu8nmXF0Y9CpmlKn.jpeg)
സ്നേഹിക്കാനും സംവദിക്കാനും പറ്റിയ ഇടങ്ങൾ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളില്ലാതെ അനാഥ മന്ദിര സമാജം നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും സമാജത്തിലെ താമസക്കാർക്ക് വേണ്ടി തുടങ്ങുന്ന ലൈബ്രറിയിലേക്ക് തന്റെ പുസ്തകശേഖരം നൽകുമെന്നും വി ആർ സുധീഷ് പ്രസ്താവിച്ചു.
/sathyam/media/media_files/9hHXrlrADDBKn0NmPX9b.jpeg)
സമാജം പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. സമാജം സ്ഥാപക കുട്ടിമാളു അമ്മയുടെ പേരക്കുട്ടി എവി ശങ്കരമേനോൻ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി സുധീഷ് കേശവപുരി, വൈസ് പ്രസിഡന്റ് അഡ്വ.എം.രാജൻ നിർവ്വാഹകസമിതി അംഗങ്ങളായ ശ്രീധരൻ ടി വി, രാജനന്ദിനി, അൻവർ സാദത്ത്, രാജേഷ് .എ, കെ മോഹൻദാസ്, പ്രകാശിനി മുതുകാട്, ജിതിൻ കെ പി എന്നിവർ പ്രസംഗിച്ചു. അന്തേവാസികളുടെ നേതൃത്വത്തിൽ പൂക്കളമിടൽ, വിവിധ മത്സരങ്ങൾ കലാപരിപാടികൾ ഓണക്കോടി വിതരണം ഓണ സദ്യ എന്നിവ നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us