/sathyam/media/media_files/HzJIaGWBuo7gkKfyQ9gQ.jpeg)
കോഴിക്കോട്: ഹജ്ജ് അപേക്ഷകർക്കായി സംസ്ഥാന ഹജജ് കമ്മി്റ്റി വിവിധ കേന്ദ്രങ്ങളിലായി ആരംഭിക്കുന്ന സേവന കേന്ദ്രങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി നിർവ്വഹിച്ചു.
സമർപ്പണ മനോഭാവത്തോടെയുള്ള തീർത്ഥാടനങ്ങൾ മനുഷ്യ മനസുകളെ വിമലീകരിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു. ഹജ്ജ് സേവന കേന്ദ്രത്തിൽ നിന്ന് ഹജ്ജ് അപേക്ഷകർക്കുള്ള എല്ലാ നിർദ്ദേശങ്ങളും, ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണവും ചെയ്തുകൊടുക്കുമെന്നും മറ്റു ജില്ലകളിലും സേവന കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കുമെന്നും ഹജ്ജ് കമ്മിറ്റി ചെയർമാൻ പറഞ്ഞു.
പുതിയറ റീജ്യണൽ ഓഫീസ്സിൽ നടന്ന ചടങ്ങിൽ ഹജ്ജ് കമ്മിറ്റി മെമ്പർ ഉമർ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹജ്ജ് കമ്മിറ്റി മെമ്പർമാരായ കെ എം മുഹമ്മദ് കാസിം കോയ പൊന്നാനി, പി.പി. മുഹമ്മദ് റാഫി എന്നിവരും, പി.കെ. ബാപ്പു ഹാജി, സി.എ. ആരിഫ് ഹാജി, ജിഫ്രിക്കോയ തങ്ങൾ, കെ.എം. ബിച്ചു ഹാജി, എൻ.കെ. അബ്ദുൽ അസിസ്, ഷരീഫ് മണിയാട്ടുകുടി, അസ്സയിൻ പന്തീർപാടം എന്നിവരും സംസാരിച്ചു.
എക്സിക്യൂട്ടീവ് ഓഫീസ്സർ പി.എം. ഹമീദ് സ്വാഗതവും, അസി. സെക്രട്ടറി എൻ. മുഹമ്മദ് അലി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us