/sathyam/media/media_files/dHu3C8ge2qLBhCh9sPRJ.jpeg)
കോഴിക്കോട്: കേരളത്തിലെ ചുമട്ടു തൊഴിലാളികൾ ഈ മേഖലയുമായി ബന്ധപ്പെട്ട് നിരവധി പ്രയാസങ്ങൾ വിവിധ മേഖലകളിൽ നിന്നും നേരിടുമ്പോൾ ഈ മേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കേരള ചുമട് തൊഴിലാളി നിയമത്തിൽ കാലാനുസൃതമായുള്ള ഭേദഗതികൾ ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ പാസാക്കണമെന്നും സ്റ്റേറ്റ് ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (എസ്. ടി യു) സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തിലെ ജനങ്ങൾക്ക് മേൽ ജനദ്രോഹ നയങ്ങൾ കൊണ്ടും നികുതി ഭാരം അടിച്ചേൽപ്പിച്ചും തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിനെതിരെ എസ്. ടി യു സംസ്ഥാന കമ്മിറ്റി ജനുവരി 10,11,12 തിയ്യതികളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന ത്രിദിന സമര സംഗമത്തിൽ ചുമട്ടു തൊഴിലാളികളും പങ്കെടുക്കും.
ജനുവരി 11 ന് നടക്കുന്ന സമരത്തിൽ ചുമട് തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു വിവിധ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ പങ്കെടുപ്പിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. .യോഗത്തിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് യു.പോക്കർ അധ്യക്ഷത വഹിച്ചു.എസ്. ടി യു സംസ്ഥാന പ്രസിഡൻ്റ് അഡ്വ എം റഹ്മത്തുല്ല ഉൽഘാടനം ചെയ്തു.ട്രഷറർ കെ പി മുഹമ്മദ് അഷ്റഫ്,സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ, ഫെഡറേഷൻ സംസ്ഥാന ജന സെക്രട്ടറി വല്ലാഞ്ചിറ അബ്ദുൽ മജീദ്, മുത്തലിബ് പാറക്കെട്ട്,ഷുക്കൂർ ചെർക്കള,എ. ടി അബ്ദു കോഴിക്കോട്, യു അഹമ്മദ് കോയ, ഒ പി ബഷീർ പാലക്കാട്,പി.എം അഷ്റഫ് കളമശ്ശേരി എന്നിവർ സംസാരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us