ശ്രീനാരായണ ഗുരുദേവന്റെ 169 മത് ജയന്തി ; എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ ഘോഷയാത്രയും സമ്മേളനവും സംഘടിപ്പിച്ചു

New Update
33

കോഴിക്കോട്:എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ ശ്രീനാരായണ ഗുരുദേവന്റെ 169 മത് ജയന്തിയോടനുബന്ധിച്ച് ഘോഷയാത്രയും സമ്മേളനവും സംഘടിപ്പിച്ചു.വെസ്റ്റ് ഹിൽ ചുങ്കം തായാട്ട് അയ്യപ്പ ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ കണ്ണൂർ റോഡ് വഴി അത്താണിക്കൽ ശ്രീനാരായണ ഗുരു വരാശ്രമത്തിൽ സമാപിച്ചു. തുടർന്ന് നടന്ന സാംസ്ക്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് നിർവ്വഹിച്ചു.

Advertisment

3

ഗുരുദേവൻ വേണ്ടെന്നു പറഞ്ഞ ജാതി പേരുകൾ വെക്കുന്ന രീതി  പലതും സമൂഹത്തിൽ തിരിച്ചു വരുന്ന സമ്പ്രദായം ആശാസ്യമല്ലെന്നും ഗുരുദേവനെ ജീവിതത്തിൽ ആവിഷ്ക്കരിക്കണമെന്നും മേയർ പറഞ്ഞു.കോഴിക്കോട് എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു.

4

പ്രമുഖ വാദ്യ കലാകാരൻ കാഞ്ഞിലശ്ശേരി പത്മനാഭനെ വേദിയിൽ വെച്ച് മേയർ പൊന്നാടയണിയിച്ച് ആദരിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, മുൻ കോർപ്പറേഷൻ കൗൺസിലർ ആശാ ശശാങ്കൻ യൂണിയൻ വൈസ് പ്രസിഡന്റ് രാജീവ് കുഴിപ്പള്ളി യോഗം ഡയറക്ടർ കെ ബിനുകുമാർ , യൂണിയൻ കൗൺസിലർ അഡ്വ.എം.രാജൻ, ലീലാ വിമലേശൻ ,ഷിബിക .എം, കെവി ശോഭ
എന്നിവർ പ്രസംഗിച്ചു.

Advertisment