ഉപഭോക്താക്കൾ സംഘടിതരല്ലാത്തതിനാലാണ് ചൂഷണത്തിന് വിധേയരാകുന്നത്: മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർ പഴ്സൺ കെ. ബൈജുനാഥ്

New Update
m

കോഴിക്കോട് :ജനങ്ങളുടെ അവകാശങ്ങൾ സംരംക്ഷിക്കുന്നതിന് വേണ്ടിയാണ് എല്ലാ നിയമങ്ങളും ഉണ്ടാക്കായിരിക്കുന്നത് എന്നും ഉപഭോക്താക്കൾ എന്ന നിലയിൽ സംഘടിതരല്ലാത്തത് കൊണ്ടാണ് ചൂഷണത്തിന് വിധേയമായി കൊണ്ടിരിക്കുന്നത് എന്നും മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർ പഴ്സൺ കെ. ബൈജുനാഥ് പറഞ്ഞു.കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി വിദ്യാർത്ഥികൾക്ക് ഉപഭോക്തൃ വിഷയങ്ങളിൽ അറിവ് പകർന്നു നൽകുന്നതിനായി ആവിഷ്‌കരിച്ച 'ഉപഭോക്തൃ ജാലകം' പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

 ജീവിക്കാനുള്ള അവകാശ സംരംക്ഷണത്തിനായി എല്ലാവരും സ്വന്തം സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സമിതി പ്രസിഡൻറ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസർ ബിന്ദു എസ്.ഒ., പത്മനാഭൻ വേങ്ങേരി , എൻ. ബിന്ദു, കെ. വനജ, കെ.മാധവൻ, വെളിപാലത്ത് ബാലൻ, വി.ചന്ദ്രശേഖരൻ, എൻ. പുഷ്പലത, സാലിയ റിസാൻ , ആരതി എം., അനീറ്റ .സി.എ., വേണു പറമ്പത്ത് എന്നിവർ പ്രസംഗിച്ചു. ലീഗൽ മെട്രോളജി വകുപ്പിലെ ഡോ.വി.എൻ. സന്തോഷ് കുമാർ ഉപഭോക്തൃ അവകാശങ്ങളും പരാതി പരിഹാര നിർദ്ദേശങ്ങളും എന്ന വിഷയത്തിൽ ക്ലാസ് എടുക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.പി.ഐ. അജയൻ , പ്രസിഡൻറ് , കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി .9446407893

Advertisment