മർകസ് മമ്പുറം നേർച്ച സമാപിച്ചു ; മഹത്തുക്കളെ അനുസ്മരിക്കുന്നത് ജീവിതം പ്രകാശിപ്പിക്കും: കാന്തപുരം

New Update
ss

കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യയോടനുബന്ധിച്ച് ഖുതുബുസ്സമാൻ സയ്യിദ് അലവി മമ്പുറം  തങ്ങളുടെ ഓർമപുതുക്കി സംഘടിപ്പിച്ച മമ്പുറം നേർച്ച സമാപിച്ചു.  സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു. മഹത്തുക്കളെയും സദ് ജനങ്ങളെയും അനുസ്മരിക്കുന്നത് ജീവിതം ചിട്ടപ്പെടുത്താൻ സഹായിക്കുമെന്നും മനുഷ്യ മനസ്സുകളെ പ്രകാശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

സയ്യിദ് മുഹമ്മദ് ഖാസിം വലിയുല്ലാഹി കവരത്തി, താത്തൂർ ശുഹദാക്കൾ അനുസ്മരണവും അഹ്ദലിയ്യയുടെ ഭാഗമായി നടന്നു. പൊതുജനങ്ങളും മർകസ് സ്ഥാപനങ്ങളിലെ വിദ്യാർഥികളും സംബന്ധിച്ച ചടങ്ങിൽ സീനിയർ മുദർരിസ് വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സയ്യിദ് ജസീൽ ശാമിൽ ഇർഫാനി അനുസ്മരണ പ്രഭാഷണം നടത്തി. മഹ് ളറത്തുൽ ബദ്‌രിയ്യ മജ്‌ലിസിന് സയ്യിദ്  ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി.  

കെകെ അഹ്‌മദ്‌കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കെഎം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ, അബ്ദുല്ല സഖാഫി മലയമ്മ, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, വിടി അഹ്‌മദ്‌കുട്ടി മുസ്‌ലിയാർ, അബ്ദു സത്താർ കാമിൽ സഖാഫി, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, ബശീർ സഖാഫി കൈപ്പുറം, ഹനീഫ് സഖാഫി ആനമങ്ങാട്, അബൂബക്കർ സഖാഫി പന്നൂർ, ഇകെ മുസ്തഫ സഖാഫി, വിഎം അബ്ദുറശീദ് സഖാഫി, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, ഉസ്മാൻ സഖാഫി വേങ്ങര സംബന്ധിച്ചു. 

Advertisment