മഴക്കാല മുന്നൊരുക്കം: ഹാര്‍ബര്‍ ആരോഗ്യ സുരക്ഷ ജാഗ്രതാ യോഗം ചേര്‍ന്നു

New Update
family health centre puthiyappa kozhikode

കോഴിക്കോട്: സേഫ് സീ ഷോര്‍ പരിപാടിയുടെ ഭാഗമായി പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് പകര്‍ച്ചവ്യാധി പ്രതിരോധം ലക്ഷ്യമാക്കി ജാഗ്രതാ യോഗം സംഘടിപ്പിച്ചു. 

Advertisment

പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മഴക്കാലത്തിന് മുന്നോടിയായി ഹാര്‍ബര്‍ കേന്ദ്രീകരിച്ച് നടത്തേണ്ട രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി.   

വിവിധ വകുപ്പുകളേയും സംഘടനകളേയും പ്രതിനിധീകരിച്ച് സീനിയര്‍ ബയോളജിസ്റ്റ് എസ് സബിത, ജില്ലാ മലേറിയ ഓഫീസര്‍ കെപി റിയാസ്,  കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. റൂബി, ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍ പ്രഭാകരന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ ടികെ മുരളീധരന്‍, കെസി അബ്ദുള്‍ നാസര്‍, ഹാര്‍ബര്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സതീഷ്, ഫിഷറീസ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍  ശ്യാം ചന്ദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബൈജുലാല്‍, കോസ്റ്റല്‍ പൊലീസ് പ്രതിനിധി ഭുവനദാസ്, അരയ സമാജം സെക്രട്ടറി ദിനേശന്‍, മത്സ്യ തൊഴിലാളി പ്രതിനിധി വി ഉമേശന്‍ തുടങ്ങയവര്‍ സംസാരിച്ചു.

Advertisment