/sathyam/media/media_files/2025/03/21/Dp6w6t6jYjtfl3vr6wUl.jpeg)
കോഴിക്കോട്: സാമൂഹിക ക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകി അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ 25-26 സാമ്പത്തിക വർഷ ബജറ്റ്.
അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്.
26.66 കോടി രൂപ പ്രാരംഭ ബാക്കി ഉൾപ്പെടെയുള്ള വരവും 24.21 കോടി രൂപ ആകെ ചെലവും 24.49 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് 80.40 ലക്ഷം, ഭവന നിർമ്മാണം, ഭവന പുനരുദ്ധാരണം എന്നിവക്ക് 2.18 കോടി, റോഡുകൾക്കായി 2.08 കോടി, ആരോഗ്യ മേഖലക്ക് 35.75 ലക്ഷം, ശുചിത്വ, മാലിന്യ സംസ്‌കരണ മേഖലക്ക് 34.97 ലക്ഷം, കാർഷിക മേഖലയ്ക്ക് 29.40 ലക്ഷം, മൃഗസംരക്ഷണത്തിനും ക്ഷീര വികസനത്തിനുമായി 19.36 ലക്ഷം, മൃഗാശുപത്രി നിർമ്മാണത്തിന് 40 ലക്ഷം, ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടം പുതുക്കി പണിയുന്നതിന് 30 ലക്ഷം, അംഗൻവാടി കെട്ടിടങ്ങളുടെ അറ്റകുറ്റപണികൾക്കായി 17 ലക്ഷം , ബഡ്‌സ് സ്‌കൂൾ കെട്ടിട നിർമ്മാണത്തിന് 15 ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്.
സ്ഥിരം സമിതി അധ്യക്ഷൻമാരായ അനിഷ ആനന്ദ സദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ആർഎസ് ഷാജി, വാർഡ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.