കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് കോഴിക്കോട് അഴിയൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലാപ്‌ടോപ്പ് വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ വിതരണോദ്ഘാടനം നിർവഹിച്ചു. 12 കുടുംബങ്ങളിലെ വിദ്യാർഥികൾക്കാണ് ലാപ്‌ടോപ് നൽകിയത്.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹീം പുഴക്കൽപറമ്പത്ത്, പഞ്ചായത്ത് അംഗങ്ങളായ മൈമൂന ടീച്ചർ, സാജിദ് നെല്ലോളി, കെ ലീല, പി കെ പ്രീത, സീനത്ത് ബഷീർ, ഫിഷറീസ് ഇൻസ്‌പെക്ടർ എം ബാബു, സാഗർ മിത്ര, കെ ടി കെ അഭിലാഷ്, അമിത എന്നിവർ സംബന്ധിച്ചു.