കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലഹരിമുക്ത കോടഞ്ചേരി സന്ദേശമുയർത്തി സ്‌കൂളുകളിലും അങ്ങാടികളിലും ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു.
സുധി സംവിധാനവും ഭരതൻ ചെറുവറ്റ നിർമാണവും നിർവഹിച്ച 'അഖിലിന്റെ സൂത്രവാക്യം' എന്ന ഡോക്യുമെന്ററിയാണ് സീനിയർ ചേംബർ കോടഞ്ചേരിയുടെ സാങ്കേതിക സഹായത്തോടെ പഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകളിലും നൂറാംതോട്, കോടഞ്ചേരി അങ്ങാടികളിലും പ്രദർശിപ്പിച്ചത്.
പ്രദർശനത്തിന്റെ ഉദ്ഘാടനം നെല്ലിപൊയിൽ യുപി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ജമീല അസീസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സൂസൻ വർഗീസ്, പ്രദർശനത്തിന്റെ കോഓഡിനേറ്റർ ജോയി മോളത്ത്, പ്രധാനാധ്യാപിക ആൻസി തോമസ് എന്നിവർ സംബന്ധിച്ചു.